Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2024 20:25 IST
Share News :
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ വിദ്യാര്‍ഥികളുടെ സാമ്പത്തിക നവീകരണം ലക്ഷ്യമിട്ട് സാമ്പത്തിക, സാമൂഹിക ക്ഷേമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുനില്‍ പട്ടോഡിയ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള അര്‍ത്ഥനിര്‍മിതിയുടെ സഹകരണത്തോടെ സാമ്പത്തിക സാക്ഷരത പദ്ധതി നടപ്പിലാക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോളേജില്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ആക്‌സിലറേഷന്‍ (സിഎഫ്എ) സ്ഥാപിക്കും. ഇതുസംബന്ധിച്ച ധാരണാപത്രം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിതയും അര്‍ത്ഥനിര്‍മിതി ഡയറക്ടര്‍ ജി പുനീതും ചേര്‍ന്ന് ഒപ്പുവെച്ചു. കോമേഴ്‌സ് വിഭാഗം മേധാവി ഡോ. എസ്.കെ ജയശ്രീ, അര്‍ത്ഥനിര്‍മിതി ബ്രാഞ്ച് മാനേജര്‍ ശ്രീരഘു, റിലേഷന്‍ഷിപ്പ് മാനേജര്‍ അലന്‍ സിബി എന്നിവര്‍ പങ്കെടുത്തു.
വിദ്യാഭ്യാസത്തോടൊപ്പം വിദ്യാര്‍ഥികളെ സാമ്പത്തിക നവീകരണവും പ്രായോഗിക വൈദഗ്ധ്യവും കൊണ്ട് സജ്ജരാക്കുക, പ്രൊഫഷണല്‍ അവസരങ്ങളുടെ ശൃംഖല കെട്ടിപ്പടുത്ത് ഫലവത്തായ സാമ്പത്തിക കരിയറിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, ആധുനിക സമൂഹിക വ്യവസ്ഥിതിയില്‍ ധാര്‍മിക നേതൃത്വവും ധനകാര്യ നവീകരണവും വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കോളേജില്‍ പദ്ധതി നടപ്പിലാക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.