Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 18:34 IST
Share News :
ദേശീയപാത അവഗണനക്കെതിരെ
ബഹുജന സംരക്ഷണ സമിതി രൂപീകരിച്ചു
പറവൂർ: ദേശീയപാത അവഗണനക്കെതിരെ ചിറ്റാറ്റുകര പഞ്ചായത്തിൽ ബഹുജന സംരക്ഷണ സമിതി രൂപീകരിച്ചു.
ദേശീയപാത നിർമാണം സന്തോഷത്തോടെ ഏറ്റെടുത്ത ചിറ്റാറ്റുകര പഞ്ചായത്ത് നിവാസികളെ ദുരിതത്തിൽ ആക്കുന്ന സമീപനമാണ് ദേശീയപാത അധികൃതരുടേതെന്ന് പഞ്ചായത്തിൽ ചേർന്ന ബഹുജന സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. പട്ടണം കവലയിൽ അടിപ്പാതയും ചിറ്റാറ്റുകര കവലയിൽ സഞ്ചാരയോഗ്യമായ റോഡും വാഗ്ദാനം ചെയ്ത അധികൃതർ വാക്കുമാറ്റുന്ന സമീപനം സ്വീകരിച്ചത് അംഗീകരിക്കാനാകില്ല. ദേശീയപാത നിർമാണം തടസ്സമില്ലാതെ മുന്നോട്ട് നീങ്ങണമെന്നത് നാടിൻ്റെ ആഗ്രഹമാണ്. എന്നാൽ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ എൻഎച്ച്എഎഐയും, നിർമാണ കമ്പിനിയും തയ്യാറാകാത്തത് ഗുരുതര വീഴ്ചയാണ്. ഇതിൽ ശക്തമായി പ്രതിഷേധിക്കാൻ ബഹുജന സംരക്ഷണ സമിതി തീരുമാനിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻ്റ്സ്സ്സ് അസോസിയേഷൻ ഭാരവാഹികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എ എസ് അനിൽകുമാർ, ടി എസ് രാജൻ, കെ വി അനന്തൻ, പി പി അരൂഷ്, എം എ ഷേയ്ഖ്, എം എസ് അജിത് കുമാർ, വി.എ താജുദീൻ എന്നിവർ സംസാരിച്ചു. ബഹുജന സംരക്ഷണ സമിതി ഭാരവാഹികളായി കെ വി അനന്തൻ (ചെയർമാൻ), ശാന്തിനി ഗോപകുമാർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.