Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരിത ബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളണം: ഐഎൻഎൽ

26 Aug 2024 17:30 IST

Basheer Puthukkudi

Share News :


കുന്ദമംഗലം: വയനാട് ദുരന്തത്തിൽ വാദുരിതമനുഭവിക്കുന്ന മുഴുവൻ ആളുകളുടെയും ബാങ്ക് വായ്പകൾ എഴുതി തള്ളണമെന്ന് ഐഎൻ എൽ കുന്ദമംഗലം മണ്ഡലം കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പാലാഴിയിൽ ചേർന്ന മണ്ഡലം യോഗം ഐ എൻ എൽ ജില്ലാ പ്രസിഡൻറ് ശോഭാ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലോയോഴ്സ് ഫോറം ജനറൽ സെക്രട്ടറി അഡ്വ: വി പി എ സിദ്ദിഖ് പൊളിറ്റിക്കൽ ക്ലാസിന് നേതൃത്വം നൽകി. പുതിയതായി തിരഞ്ഞെടുത്ത ജില്ലാ നേതാക്കൾക്ക് സ്വീകരണവും സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വിഹിതം സ്വീകരിക്കുകയും ചെയ്തു. ജില്ലാ നേതാക്കളായ ഒ പി അബ്ദുറഹിമാൻ, പി എൻ കെ അബ്ദുള്ള,ടി പി അബൂബക്കർ ഹാജി, നരേന്ദ്രൻ മാവൂർ , റഊഫ് പാലാഴി എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ് പി ടി മുഹമ്മദ് (പ്രസിഡൻറ്), ഹമീദ് ഹാജി പാലാഴി, നാസർ മൗലവി മാവൂർ, യൂസഫ് പാലാഴി (വൈസ് പ്രസിഡൻറ്മാർ), ജാബിർ പടനിലം (ജനറൽ സെക്രട്ടറി), റഊഫ് പാലാഴി, അബൂബക്കർ മലയമ്മ, നസറുദ്ദീൻ പാലാഴി (സെക്രട്ടറിമാർ) ആർ കെ മുഹമ്മദ് മലയമ്മ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News