Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം നടത്തി 24 പേര്‍

07 Oct 2024 19:20 IST

ENLIGHT REPORTER KODAKARA

Share News :

പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം നടത്തി 24 പേര്‍

കൊടകര : മേളകലാസംഗീത സമിതിയുടെ കീഴില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം പുത്തുകാവ് ദേവീക്ഷേത്രത്തില്‍   നടന്നു.  കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച  24 പേരാണ് പഞ്ചാരിയുടെ പതികാലംമുതല്‍ കയ്യും കോലും ഉപയോഗിച്ച് കൊട്ടിക്കയറിയത്. പെരുവനം കുട്ടന്‍മാരാര്‍, ക്ഷേത്രം തന്ത്രി അഴകത്ത് ഹരീഷ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. കുട്ടന്‍മാരാരെ പുത്തുകാവ് ദേവസ്വം പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ എടാട്ട് പൊന്നാട അണിയിച്ചു.ശബരിമല മുന്‍ മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അഴകത്ത് ദാമോദരന്‍ നമ്പൂതിരി, പുത്തുകാവ് ദേവസ്വം സെക്രട്ടറി എം.എന്‍.രാമന്‍നായര്‍, മേളകലാസംഗീതസമിതി പ്രസിഡന്‍ര് ഉണ്ണി പോറാത്ത് എന്നിവര്‍ പങ്കെടുത്തു. അരങ്ങേറിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പെരുവനം കുട്ടന്‍മാരാര്‍ ഉപഹാരം നല്‍കി. അരങ്ങേറ്റമേളത്തിന്  കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കുമ്മത്ത് നന്ദനന്‍ എന്നിവര്‍ യഥാക്രമം കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവക്ക് നേതൃത്വം നല്‍കി.  നൂറോളം പേര്‍ സഹമേളക്കാരായി.

Follow us on :

More in Related News