Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുമനസുകള്‍ കൈകോര്‍ത്തു, ആര്യ സുമംഗലിയായി

06 Feb 2025 22:12 IST

ENLIGHT REPORTER KODAKARA

Share News :


 വെള്ളിക്കുളങ്ങര: സുമനസുകളുടെ സഹായത്തോടെ നിര്‍ധന കുടുംബത്തിലെ യുവതി സുമംഗലിയായി. മറ്റത്തൂര്‍ പഞ്ചായത്തിലെ ഇത്തനോളിയിലുള്ള പട്ടികവര്‍ഗകുടുംബത്തിലെ ആര്യയുടെ വിവാഹമാണ് സുമനസുകളുടെ സഹായത്തോടെ വ്യാഴാഴ്ച നടന്നത്. പിതാവ് അപകടത്തില്‍ മരിച്ചതോടെ നിരാലംബരായ കുടുംബത്തിലെ അംഗമാണ് യുവതി.  അമ്മയും നാലുപെണ്‍കുട്ടികളുമടങ്ങിയ നിര്‍ധനകുടുംബം  ആര്യയുടെ വിവാഹം നടത്താന്‍ വഴിയില്ലാതെ വിഷമിക്കുന്നതറിഞ്ഞ് പ്രദേശവാസിയായ സജീവ്കുമാര്‍ പൈങ്കയിലാണ് ഇൗ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടുവന്നത്. നിര്‍ധനകുടുംബത്തിലെ യുവതിക്ക് വിവാഹാലോചന ക്ഷണിച്ചുകൊണ്ട് സജീവ് കുമാര്‍ ഫേസ് ബുക്കില്‍ ഇട്ട കുറിപ്പ് ശ്രദ്ധയില്‍ പെട്ട പാലക്കാട്ടുകാരനായ ശരത്ത് എന്ന യുവാവാണ് യുവതിയെ ജീവിതസഖിയാക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. വിവാഹചടങ്ങുകള്‍ നടത്താന്‍ വഴിയില്ലാതെ വിഷമിച്ച കുടുംബത്തെ സഹായിക്കാന്‍ പഞ്ചായത്തംഗം കെ.ആര്‍. ഔസേഫ്, എ.ബി. പ്രിന്‍സ്,

നൗഷാദ് കല്ലുപറമ്പില്‍,പിയൂസ് ഇഞ്ചക്കുണ്ട്,അബു വെള്ളിക്കുളങ്ങര,കൃഷ്ണന്‍ നായര്‍ തേര്‍ക്കയില്‍, നിസാര്‍ കറുപ്പംവീട്ടില്‍

സുധന്‍കാരയില്‍,ജോസഫ് കുപ്പപ്പിളളി എന്നിവരും  സജീവ്കുമാറിനൊപ്പം മുന്നോട്ടുവന്നു. വ്യാഴാഴ്ച രാവിലെ വെള്ളിക്കുളങ്ങര അമ്പലത്തറ ശ്രീ ദുര്‍ഗദേവി ക്ഷേത്ര നടയില്‍ ആര്യയും ശരത്തും വിവാഹിതരായി. തുടര്‍ന്ന് വിരുന്നുസല്‍ക്കാരവും ഉണ്ടായി .


Follow us on :

More in Related News