Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഐ എച്ച് ഡി പി നഗർ പട്ടയം ഓണത്തിന് വിതരണം ചെയ്യാൻ നിർദ്ദേശം.

28 Jun 2024 10:59 IST

santhosh sharma.v

Share News :

കോട്ടയം: വൈക്കം മണ്ഡലത്തിലെ ചെമ്മനത്തുകര ഐഎച്ച്ഡിപി നഗർ, നിവാസികളുടെ പട്ടയപ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനും ഓണത്തിന് മുമ്പ് പട്ടയം അർഹർക്ക് വിതരണം ചെയ്യാനും കോട്ടയം ജില്ലാ റവന്യു അസംബ്ലിയിൽ നിർദ്ദേശം. സി കെ ആശ എം എൽ എ ഉന്നയിച്ച പ്രശ്നത്തിന് ആർഡിഒ നൽകിയ വിശദീകരണത്തിനു ശേഷം റവന്യു മന്ത്രി കെ രാജനാണ് പരിഹാരം വേഗത്തിലാക്കാൻ നിർദ്ദേശിച്ചത്.

റവന്യു വകുപ്പിന്റെ വിഷൻ ആന്റ് മിഷൻ 2021-26 പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ (ഐഎൽ ഡി എം )നാലാമത് കോട്ടയം ജില്ലാ റവന്യു അസംബ്ലിയിൽ ജില്ലയിലെ മറ്റു എംഎൽഎമാരായ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, അഡ്വ. മോൻസ് ജോസഫ്, മാണി സി കാപ്പൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ എന്നിവരും പങ്കെടുത്തു. എംഎൽഎമാർ ചൂണ്ടിക്കാട്ടിയ അടിയന്തര സ്വാഭാവമുള്ള ആവശ്യങ്ങൾക്ക് മന്ത്രി പരിഹാരം നിർദ്ദേശിച്ചു. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, ജില്ലയിലെ ഉന്നത റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു. കളക്ടർ വി വിഗ്നേശ്വരി വിഷയം അവതരിപ്പിച്ചു. ചെമ്മനത്തുകര ഐഎച്ച്ഡിപി നഗർ, നിവാസികളുടെ പട്ടയം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഭിവാസി അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാസങ്ങളായി വൈക്കം താലൂക്ക് ഓഫീസിന് മുന്നിൽ പന്തലിട്ട് അനിശ്ചിതകാല സത്യഗ്രഹം നടത്തി വരികയാണ്. ഈ മാസം 8 ന് സമിതിയുടെ നേതൃത്വത്തിൽ വൈക്കം എം എൽ എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.


Follow us on :

More in Related News