Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദ്ഘാടനവും കഴിഞ്ഞു, തെരഞ്ഞെടുപ്പും കഴിഞ്ഞു കൊക്കയാർ പാലം കടലാസിൽ തന്നെ.

03 May 2024 06:57 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഉദ്ഘാടനവും കഴിഞ്ഞു, തെരഞ്ഞെടുപ്പും കഴിഞ്ഞു കൊക്കയാർ പാലം കടലാസിൽ തന്നെ.


കൊക്കയാർ : ഉദ്ഘാടനവും കഴിഞ്ഞു, തെരഞ്ഞെടുപ്പും കഴിഞ്ഞു കൊക്കയാർ പാലം കടലാസിൽ തന്നെ. 2021 ഒക്ടോബറിൽ ഉണ്ടായ മഹാ പ്രളയത്തിൽ ഒഴുകി പോയ കൊക്കയാർ പാലം പുനർ നിർമ്മാണം അനിശ്ചിതത്തിലായിരിക്കുകയാണ്. പ്രളയത്തിൽ തകർന്നൊഴുകിയ പാലത്തിനു പകരം പാലത്തിനായി നിരവധി പ്രക്ഷോപങ്ങൾക്കൊടുവിലാണ് സംസ്ഥാന സർക്കാർ 4 മാസം മുൻപ് ഫണ്ട് അനുവദിച്ചത്. 4.73 കോടി രൂപയാണ് ഫണ്ട് ഇതിനായി അനുവദിച്ചത്. മൂന്നു വർഷം മുൻപ് തകർന്ന പാലത്തിന് പകരം പാലം എന്ന പ്രഖ്യാപനം നാടിന് സന്തോഷമുണ്ടാക്കിയെങ്കിലും പ്രാഥമിക നടപടകൾ പോലും ഇതുവരെയായി തുടങ്ങിയില്ല. പത്തനാപുരം സ്വദേശി കരാർ എടുത്തു ലോക സഭ തെരഞ്ഞെടുപ്പ 7 ന് തൊട്ടു മുൻപ് മണ്ണു പരിശോധനനടത്തി നാടിന് പ്രതീക്ഷ നൽകി. ഇതിനിടയിൽ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ഉദ്ഘാടന ചടങ്ങും കെങ്കേമമാക്കാനും അധികാരികൾ മറന്നില്ല. ഇതിനിടയിൽ 4.73 കോടി തുക 3.90 കോടിയായി കുറച്ചത് പദ്ധതിയെ പ്രതിസന്ധിയിലാക്കി. ഇതോടെ കരാറുകാരനും പദ്ധതി ഉപേക്ഷിച്ച മട്ടാണ്. ഇതോടൊപ്പം ഉദ്ഘാടനം ചെയ്ത ഏന്തയാർ ഈസ്റ്റ് പാലത്തിൻ്റെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. പ്രളയം തകർത്ത കൊക്കയാറിലെ പ്രധാന പ്രതിസന്ധികളിലൊന്നായിരുന്നു ഈ പാലം കുറ്റിപ്ലാങ്ങാട് ,ഉറുമ്പിക്കര , വെംബ്ലി, വടക്കേമല, എന്നിവിടങ്ങളിലെ ആയിരക്കണക്കിനു കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ആശ്രയമായിരുന്നു ഈ പാലം. പ്രളയത്തിൽ പാലം ഒഴുകിയതിനെ തുടർന്ന് സഞ്ചാരം നിലച്ചതിനെ തുടർന്ന്

അബ്ദുൽ വാഹിദിൻ്റെ നേതൃത്വത്തിൽ

 നാട്ടുകാർ സംഘടിച്ചു താത്കാലിക പാലം നിർമിച്ചതിനാലാണ് സ്കൂൾ , ആശുപത്രി അടക്കമുള്ള ആവശ്യത്തിന് പോകാനാവുന്നത്. ഇത് സൗകര്യമായി കണ്ട് പുതിയ പാലം അധികാരികൾ മനപ്പൂർവ്വം മറക്കുകയായിരുന്നു. KTL WBL Kokkayar Bridge നാട്ടുകാർ സ്വന്തം ചിലവിൽ കൊക്കയാറ്റിൽ നിർമിച്ച താത്കാലിക പാലം

Follow us on :

Tags:

More in Related News