Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 10:40 IST
Share News :
തിരൂരങ്ങാടി : സ്കൂൾ പി. ടി. എ ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രിയെയും അദ്ധ്യാപകരെയും പോലെ ശമ്പളത്തിന് ജോലി ചെയ്യുന്നവരല്ല പൊതു താൽപര്യത്തിന്റെ പേരിൽ സേവനം ചെയ്യുന്നവരും മന്ത്രിയെ പോലെ തന്നെ ജനാധിപത്യ രീതിയിൽ തിരിഞ്ഞെടുക്കപ്പെടുന്നവരുമാണെന്ന കാര്യം മറന്ന് ആക്ഷേപം നടത്തിയ വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ മുഴുവൻ പി. ടി. എ ഭാരവാഹികളോടും മാപ്പ് പറയണമെന്ന് സീഡ് ഇന്ത്യ ഭാരവാഹികൾ ആവശ്യപ്പെട്ടു.
അർഹതയില്ലാത്തവർ ഭാരവാഹികളായി തുടരുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അദ്ധ്യാപകർക്കും വകുപ്പിനും മന്ത്രിക്കുമാണ്. സർക്കാറിന് 500 കോടിയിലധികം നഷ്ടം വരുത്തി അനർഹമായി പ്രസവാവധി എടുത്ത അദ്ധ്യാപികമാർക്കെതിരെ സീഡ് ഇന്ത്യ തെളിവ് സഹിതം നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിക്കാതെ പി. ടി. എ ഭാരവാഹികളെ നിയന്ത്രിക്കാനൊരുങ്ങുന്നത് ആർക്ക് വേണ്ടിയാണെന്ന് പൊതുജനം തിരിച്ചറിയുന്നുണ്ടെന്ന് യോഗം ഓർമ്മപ്പെടുത്തുകയും സ്കൂളുകളിലെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഉത്തരവുകൾ ഇറക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി പി. ടി. എ ഭാരവാഹികളുടെ കൂട്ടായ്മ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. താൽപര്യമുള്ളവർക്ക് 9846865538 എന്നീ നമ്പറിൽ ബന്ധപ്പെടാം.
സംസ്ഥാന പ്രസിഡണ്ട് അബ്ദുറഹീം പൂക്കത്ത് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ചെയർമാൻ ഇൽയാസ് കുണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അബ്ദുസ്സമദ് വളാഞ്ചേരി, വൈസ് പ്രസിഡണ്ട് സോമസുന്ദരൻ, ജാബിർ പുന്നക്കാടൻ, മുജീബ് റഹ്മാൻ കാരാടൻ, ട്രഷറർ ജാഫർ തങ്ങൾ, സെക്രട്ടറി അസ് ലംഷാ, സൈഫുന്നിസ. കെ, സുനിത വി. ജെ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.