Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉണ്യാൽ ഫിഷറീസ് പുനർഗേഹം ഫ്ലാറ്റ് ഉദ്ഘാടനം ആഗസ്റ്റ് 7 ന്

03 Aug 2025 19:32 IST

Jithu Vijay

Share News :

താനൂർ : കടൽ തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി താനൂർ ഉണ്ണ്യാലിൽ നിർമ്മിച്ച 16 ഫ്ലാറ്റുകൾ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക്കൈമാറുകയാണ്. 

വി. അബ്ദുറഹിമാൻ ഫിഷറീസ് വകുപ്പിൻ്റെ ചുമതല വഹിച്ചിരുന്ന 2023ലാണ് ഈ ഫ്ലാറ്റിൻ്റെ ശിലാസ്ഥാപനം നടത്തിയത്.


നിർദ്ദിഷ്ട തീരദേശപാതയ്ക്കരികിൽ നിർമ്മിച്ച 600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഈ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ന്യൂനപക്ഷക്ഷേമ , കായിക, വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ശിലാഫലക അനാച്ഛാദനവും താക്കോൽ കൈമാറ്റവും നടത്തും.

   

Follow us on :

More in Related News