Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജന്തുക്ഷേമ ക്ലിനിക്കുകൾ കൂടുതൽ പഞ്ചായത്തുകളിൽ നടപ്പിലാക്കും :കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

11 Jul 2024 21:12 IST

R mohandas

Share News :

കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജന്തുക്ഷേമ ക്ലിനിക്കുകൾ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി കെ ഗോപൻ.

കിഴക്കേക്കല്ലട ക്ഷീര സംഘത്തിൽ ജന്തുക്ഷേമ ക്ലിനിക്കുകളുടെഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ ഉരുക്കൾക്ക് ആവശ്യമുള്ള മരുന്നുകൾ ടോണിക്കുകൾ ധാതുലവണ മിശ്രിതങ്ങൾജീവകങ്ങൾ എന്നിവ ക്യാമ്പുകളിലൂടെ വിതരണം ചെയ്യുന്ന പദ്ധതിയായ

ജന്തുക്ഷേമ ക്ലിനിക് മൃഗസംരക്ഷണവകുപ്പാണ് നടപ്പാക്കുന്നത്. കൊല്ലം ജില്ലയിൽ ഉപ്പൂട് കിഴക്കേ കല്ലട, പെരിനാട് നാന്തിരിക്കൽ, കൈതക്കോട്, മയ്യനാട്, പാണ്ടിത്തിട്ട, പടിഞ്ഞാറ്റിൻകര , ആദിനാട് ക്ഷീര സംഘങ്ങളിൽ ജന്തുക്ഷേമ ക്ലിനിക്കുകളുണ്ട്.

കാലിവളം  ഉണക്കി പോഷകങ്ങൾ ചേർത്ത വളം വിതരണം ചെയ്യുന്ന മൊബൈൽ യൂണിറ്റുകൾ സ്ഥാപിക്കുവാനും ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.

വയൽ കൃഷിയും ഫല-വൃക്ഷ കൃഷിയും  നന്നായി നടക്കുന്ന ഇടങ്ങളിൽ വളം എത്തിച്ചാൽ അത് കർഷകർക്ക് കൂടി ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജു ലോറൻസ് അധ്യക്ഷനായി. കിഴക്കേക്കല്ലട ക്ഷീരസംഘം പ്രസിഡൻറ് കല്ലട രമേശ് ,ജില്ലാ പഞ്ചായത്ത് അംഗം 

സി ബാൾഡ്വിൻ ,

ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാദേവി

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി. ഷൈൻ കുമാർ,ഡോ.ബി സോജ,ഡോ. ശ്രദ്ധ കൃഷ്ണൻ,പുഷ്പ ലേഖ തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News