Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2024 19:03 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെമ്മാട് എട്ടാം ഡിവിഷനിൽ പറുവേസിന്റെ ഭൂമി അളന്നു കൊണ്ട് നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി,പി ഇസ്മായിൽ
മലപ്പുറം സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ രാജീവൻ പട്ടതാരി, തിരൂർ റിസർവ്വേ സൂപ്രണ്ട് അനിൽകുമാർ എസ് വി, ഹെഡ് സർവേയർ ഷൈബി പി എസ്
കൗൺസിലർ പി,ടി ഹംസ , അരിമ്പ്ര മുഹമ്മദലി എന്നിവർ സംസാരിച്ചു.
തിരൂരങ്ങാടി വില്ലേജിലെ എല്ലാ ഭൂമികളുടെയും അതിർത്തികൾ ഡിജിറ്റലൈസ് ചെയ്യും,സർവ്വേ ആറുമാസത്തിനകം പൂർത്തിയാകും സർവ്വേ പൂർത്തിയാകുന്നതോടെ എൻറെ ഭൂമിയെന്ന പോർട്ടിൽ നിന്നും ഭൂമിവിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ കഴിയും ,വർഷങ്ങൾക്കു മുമ്പുള്ള ആധാരങ്ങൾ പ്രകാരമാണ് നിലവിലുള്ള ഭൂമി വിവരങ്ങൾ ലഭ്യമാകുന്നത്
, ഡിജിറ്റൽ സർവേയിലൂടെ ഭൂമിയുടെ എല്ലാ വിവരങ്ങളും കൃത്യമായി ഡിജിറ്റലൈസ് ചെയ്യുകയാണ്, ഭൂ ഉടമകൾക്ക് അവരുടെ രേഖകൾ വേഗത്തിൽ ലഭിക്കുന്നതിനും ഭൂമിയുടെ കൃത്യത അറിയുന്നതിനും ഡിജിറ്റൽ സർവേ ഉപകാരപ്രദമാകും സർവ്വേയോട് എല്ലാവരും സഹകരിക്കണമെന്ന് സർവ്വേ ലാൻഡ് വിഭാഗം അഭ്യർത്ഥിച്ചു
Follow us on :
Tags:
More in Related News
Please select your location.