Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം എംഎൽഎ ഓഫീസിലേക്ക് ആദിവാസി ഭൂ അവകാശ സംരക്ഷണ സമിതി ജൂൺ 7 ന് മാർച്ച് നടത്തും.

05 Jun 2024 17:43 IST

santhosh sharma.v

Share News :

വൈക്കം: സംയോജിത സമഗ്ര പാർപ്പിട പദ്ധതിയുടെ ഭാഗമായി 1990-91 ൽ രൂപീകൃതമായ ചെമ്മനത്തുകര IHDP പട്ടികവർഗ്ഗ കോളനിയിലെ 35 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിൽ എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ കാണിക്കുന്ന അവഗണനക്കെതിരെ ആദിവാസി ഭൂ അവകാശ സംരക്ഷണ സമിതി ജൂൺ 7 ന് എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തും. പട്ടയം ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ച് കോളനിയിലെ നിവാസികളും മറ്റും ചേർന്ന് ആദിവാസി ഭൂ അവകാശ സമിതിക്ക് രൂപം നൽകി വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് 7 മാസം പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും 

മാർച്ച് രണ്ടാം വാരത്തിൽ സമരസമിതിയെ ചർച്ചയ്ക്ക് വിളിച്ച് മാർച്ച് അവസാനം പട്ടയം നൽകുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചുകൊണ്ടും, പട്ടികവർഗ്ഗക്കാരോടുള്ള അവഗണന അവസാനിപ്പിച്ച് പട്ടയം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും 7 ന് രാവിലെ 11ന് നടത്തുന്ന എം എൽ എ ഓഫീസ് മാർച്ച് NDLF ജനറൽ സെക്രട്ടറി അഡ്വ. P.O.ജോൺ ഉദ്ഘാടനം ചെയ്യുമെന്ന് ആദിവാസി ഭൂ അവകാശ സംരക്ഷണ സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമിതി എക്സിക്യൂട്ടീവ് അംഗം പി.കെ അപ്പു കാപ്പിൽ, ചെയർമാൻ ഏ.ആർ സോമസുന്ദരം, കൺവീനർ പത്മിനി കണ്ണൻ, സമര സഹായസമിതി കൺവീനർ കെ.കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News