Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 09:03 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ വാർഡ് അഞ്ചിലെ കരിപറമ്പ് അരിപ്പാറ റോഡിലെ ദുസ്സഹമായ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യാത്രയുടെയുടെയും പ്രവർത്തിയുടെ കാലതാമസവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര ഇടപെടലിലുടെ കേസെടുത്തു കരിപറമ്പ് അരിപ്പാറ റോഡിലെ യാത്രയുടെ ദുരിതം കണ്ട ദേശീയ മനുഷ്യാവകാശ സംഘടനയുടെ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ ഇൻറീരിയം ഓർഡർ ഇറക്കി ഉത്തരവായിട്ടുള്ളത് മൂന്നുമാസത്തിലേറെയായി പൊതുജനങ്ങൾ ദുരിതമനുഭവിക്കുന്നു. നഗരസഭയുടെ അനിവാര്യ ചുമതലകളിൽ പെട്ട പൊതുജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ചുകൊണ്ടാണ് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് പരാതി നൽകിയിരുന്നത്
Follow us on :
Tags:
More in Related News
Please select your location.