Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഷണവും കാട്ടുപന്നി ശല്യവും: പൊറുതിമുട്ടി അറക്കുളത്തെ മലയോര നിവാസികള്‍

25 Nov 2024 12:22 IST

ജേർണലിസ്റ്റ്

Share News :




മൂലമറ്റം: മോഷണവും കാട്ടുപന്നി ശല്യവും കാരണം ജനം പൊറുതിമുട്ടി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി എന്തു ചെയ്യണമെന്നറിയാതെ അറക്കുളത്തെ മലയോര നിവാസികള്‍ വിഷമിക്കുന്നു. വനം വകുപ്പും പോലീസും അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനവാസ മേഘലയായ ഇലപ്പള്ളി, വെള്ളൂര്‍ ഭാഗം, അ നൂര്‍ കണ്ണിക്കല്‍ മധ്യഭാഗം എന്നിവിടങ്ങളില്‍ കപ്പ, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ നടീല്‍ വസ്തുക്കളും പൈനാപ്പിള്‍ ,ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയും കാട്ടുപന്നി കുത്തി നശിപ്പിക്കുന്നു. പന്നിയെ കണ്ട് പട്ടിയെ അഴിച്ച് വിട്ട് പട്ടികള്‍ ചെന്നാല്‍ പട്ടിയെ കൂട്ടത്തോടെ ഓടിക്കുകയും അക്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം വെളുപ്പിന് റബ്ബര്‍ വെട്ടാന്‍ പോയ അമ്പാട്ട് ടോമിയെ കണ്ണിക്കല്‍ താഴ്ഭാഗത്ത് വച്ച് കാട്ടുപന്നികള്‍ കൂട്ടത്തോടെ അക്രമിക്കാന്‍ ചെന്നു. ടോമി ഓടി രക്ഷപെടുകയായിരുന്നു. നടുതല വസ്തുക്കള്‍ വിളവെടുക്കാറായി വരുന്ന സമയമാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ വന്ന് നശിപ്പിക്കുന്നത്്. കൃഷി ദേഹണ്ഡങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ജീവന് സംരക്ഷണം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Follow us on :

More in Related News