Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടാം തവണയും മിസ്റ്റര്‍ ഇടുക്കിയായി ദേവന്‍

17 Dec 2024 19:18 IST

ജേർണലിസ്റ്റ്

Share News :



ഇടുക്കി: തുടര്‍ച്ചയായി രണ്ടാം തവണയും മിസ്റ്റര്‍ ഇടുക്കിയായി ദേവന്‍. ഉപ്പുതറ വാഴുവേലില്‍ വി.എസ്. ദേവനാണ് അണക്കരയില്‍ നടന്ന ശക്തമായ മത്സരത്തില്‍ തുടര്‍ച്ചയായി മിസ്റ്റര്‍ ഇടുക്കിയായി തെരഞ്ഞെടുക്കപ്പെട്ടത്. യു.കെയില്‍ ട്രെയിനറായ രാജാക്കാട് സ്വദേശി നിതിന്‍ പോള്‍ ആയിരുന്നു പ്രധാന എതിരാളി. ദേവന്‍ 18 വര്‍ഷമായി മത്സര രംഗത്ത് സജീവ സാന്നിധ്യമാണ് . കഴിഞ്ഞ വര്‍ഷം സംസ്ഥാന മത്സരത്തില്‍ ആറാമനായിരുന്നു. ഉപ്പുതറ ജിമ്മിലെ അബിന്‍ ശ്രീനിവാസനും, വിഷ്ണുവും ആണ് ട്രെയിനര്‍മാര്‍. മിസ്റ്റര്‍ യൂണിവേഴ്‌സ് വിന്നര്‍ ചിത്തരേശ് നടേശന്റെ ട്രെയിനറും, പിതൃ ഹോദരിയുടെ മകനുമായ എം.പി സാഗറിന്റെ (ഡല്‍ഹി) പ്രത്യേക പരിശിലനവും ദേവന് ലഭിച്ചു. സംസ്ഥാന മത്സരത്തില്‍ വിജയിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ഇസാഫ് തേര്‍ഡ് പാര്‍ട്ടി പ്രോഡക്ട് ഇടുക്കി - മൂവാറ്റുപുഴ ബ്രാഞ്ചിന്റെ മാനേജരാണ്. ഭാര്യ: ധന്യ. മക്കള്‍: ജാന്തി, ഫെറാന്‍.


Follow us on :

More in Related News