Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2025 10:25 IST
Share News :
കേരള സർവകലാശാലയിലെ സംസ്കൃത പി എസ് ഡി വിദ്യാർഥിയെ ജാത്യാക്ഷേപം നടത്തിയ സംഭവത്തിൽ
യോഗക്ഷേമസഭയുടെ വാദങ്ങൾ വസ്തുതാ വിരുദ്ധമെന്ന് ഡോ. ശ്യാം കുമാർ.
ഓപ്പൺ ഡിഫൻസിൽ വിപിൻ വിജയൻ ഒറ്റ ചോദ്യത്തിനു പോലും മറുപടി നൽകാത്തതിനാലാണ് ഡോ. വിജയകുമാരി വൈസ് ചാൻസിലർക്ക് കത്ത് നൽകിയതെന്ന യോഗക്ഷേമ സഭയുടെ വാദം തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം
ഓപ്പൺ ഡിഫൻസിൽ വിപിൻ വിജയൻ ഒറ്റ ചോദ്യത്തിനു പോലും മറുപടി നൽകാത്തതിനാലാണ് ഡോ. വിജയകുമാരി വൈസ് ചാൻസിലർക്ക് കത്ത് നൽകിയതെന്ന യോഗക്ഷേമ സഭയുടെ വാദം തീർത്തും അടിസ്ഥാനരഹിതമാണ്. എന്തുകൊണ്ടെന്നാൽ വിപിൻ വിജയൻ ചോദ്യങ്ങൾക്ക് മറുപടി നൽകി, ഓപ്പൺ ഡിഫൻസ് വിജയകരമായി പൂർത്തീകരിച്ചതിന് ശേഷമാണ് ചെയർമാൻ വിപിൻ വിജയന് PhD നൽകാൻ ശുപാർശ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ ചെയർമാനാണ് അവസാന വാക്ക് എന്നിരിക്കെ ചെയർമാനെ മറികടന്നു കൊണ്ട് വിപിന് PhD നൽകരുതെന്ന് പറയാൻ വിജയകുമാരിക്ക് യാതൊരു അധികാരവുമില്ല.
യോഗക്ഷേമസഭയുടെ മറ്റൊരു വാദം ഡോ. വിജയകുമാരി തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്താനാവശ്യപ്പെടുകയാണ് ഉണ്ടായത് എന്നാണ്. കുറഞ്ഞ പക്ഷം PhD open viva യുടെ പ്രോസിജിയർ എങ്കിലും മനസിലാക്കിയിട്ടു വേണം യോഗക്ഷേമസഭ ഇത്തരമൊരു പ്രസ്താവന നടത്താൻ. കാരണം - തിരുത്തൽ നിർദ്ദേശിക്കാമെന്നല്ലാതെ "തെറ്റുകളുടെ" പേരിൽ PhD നൽകരുതെന്ന് പറയാൻ വിഭാഗം മേധാവിക്ക് യാതൊരു അധികാരവും സർവകലാശാല ചട്ടങ്ങൾ നൽകിയിട്ടില്ല. PhD നൽകേണ്ട എന്നാണ് തീരുമാനമെങ്കിൽ പോലും അത് പറയേണ്ടത് വകുപ്പ് മേധാവിയായ വിജയകുമാരി അല്ല, ഓപ്പൺ വൈവയുടെ ചെയർമാനാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ചും സർവകലാശാല ചട്ടങ്ങൾ ലംഘിച്ചും ജാത്യധിക്ഷേപം നടത്തിയും ഒരു ദളിത് ഗവേഷകന്റെ ഭാവി തകർക്കാൻ ശ്രമിച്ച വിജയകുമാരിയുടെ പ്രവൃത്തികൾ തീർത്തും കുറ്റകരമാണ്. യോഗക്ഷേമ സഭയുടെ പത്രക്കുറിപ്പ് പൂർണമായും വസ്തുതാ വിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെ സ്വജന താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന കുത്തക -ഹിംസാവാദമാണെന്ന് ഈ ഘട്ടത്തിൽ പറയാതെ വയ്യ. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു കൈക്കൊണ്ട നിലപാട് പൂർണമായും നീതിയുക്തമാണ്.
ദലിത് സംഘടനകളും നീതിയുടെയും വിപിന്റെയും പക്ഷത്തു നിൽക്കുന്നവരും അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. സമരം ചെയ്ത് പിരിഞ്ഞു പോകുന്നതിന് പകരം വളരെ വേഗത്തിൽ വിപിന്റെ വിഷയത്തിൽ സർക്കാരുമായി
ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ അവർ തയ്യാറാവണം. ഇല്ലെങ്കിൽ ആത്യന്തികമായി ഭരണകൂട നിലപാടുകളെ സ്വാധീനിക്കുന്ന ഒന്നായി സവർണ സംഘങ്ങളുടെ പത്രക്കുറിപ്പ് മാറിത്തീരും.
Follow us on :
More in Related News
Please select your location.