Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് വൻമരം കടപുഴകി വീണു; കെട്ടിടം ഭാഗീകമായി തകർന്നു

16 Jul 2024 16:36 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് വൻമരം കടപുഴകി വീണ് കെട്ടിടം ഭാഗീകമായി തകർന്നു. മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റുമാർട്ടം നടപടികളും നിർത്തി വച്ചു.

തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത  കാറ്റിലും, മഴയിലുമാണ് മരം മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് വീണത്. രാവിലെ ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരാണ് മരം വീണ് കിടക്കുന്നത് കണ്ട് അധികൃതരെ വിവരം അറിയിച്ചത്. സ്റ്റോർ റൂം, ജീവനക്കാരുടെ ഡ്രസ്സിംഗ് മുറി എന്നിവയ്ക്ക് മുകളിലേക്കാണ് മരം വീണത്. ഓടും, ഷീറ്റും തടിയുടെ പട്ടികകളും എല്ലാം തകർന്നിട്ടുണ്ട്.

ഒരു മൃതദേഹം ഇവിടെ സൂക്ഷിച്ചിരുന്നു, ഇത് പിന്നീട് മാറ്റി. കെട്ടിടം ഭാഗികമായി തകർന്നതിനൊപ്പം, പരിസരത്തെ നിരവധി മരങ്ങളും, ശിഖരങ്ങൾ ചാഞ്ഞ് അപകട ഭീഷണിയായി നിലനിൽക്കുന്നുണ്ട്. ഇതും വെട്ടി മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കെട്ടിടം അടിയന്തമായി നവീകരിക്കുവാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Follow us on :

More in Related News