Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 11:58 IST
Share News :
കൊല്ലം: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സമഗ്ര കർമ്മപദ്ധതിയുമായി കെ എസ് ആർടി സി.
നിരന്തരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങളും ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള വാക്ക് തർക്കങ്ങളും ഒഴിവാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിൻ്റെ സഹകരണത്തോടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുംബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. യൂണിറ്റ് തലത്തിലും സംസ്ഥാന തലത്തിലും റോഡ് സുരക്ഷ മോണിറ്ററിംഗ് സമിതികൾ രുപീകരിച്ച് പ്രവർത്തിക്കും കെ എസ് ആർ ടി സി ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ദിവസവും ഉണ്ടാകുന്ന റോഡ് അപകടങ്ങൾ മൂലം വണ്ടിക്കുണ്ടാകുന്ന കേടുപാടുകൾക്കും ട്രിപ്പ് മുടക്കം സംഭവിക്കുന്നതും വഴി ലക്ഷക്കണക്കിന് രൂപയാണ് കെ എസ് ആർ ടി സിക്ക് നഷ്ടം വരുന്നത്.
ഡ്രൈവർ കണ്ടക്ടർ വിഭാഗം ജീവനക്കാരുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതി ആസൂത്രണം ചെയ്യും. അപകടരഹിതമായും റോഡ് സുരക്ഷയിൽ ശ്രദ്ധ ചെലുത്തുന്നതിനും
ഡ്രൈവർമാരെ പ്രാപ്തരാക്കുക,
ശാരീരികമായോ മാനസികമായോ അസ്വസ്ഥതകൾ ഉള്ളപ്പോൾ ബസ് ഓടിക്കാതിരിക്കുക, ബസ് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാതിരിക്കുക ലഹരി ഉപയോഗിച്ചു കൊണ്ട് ബസ് ഓടിക്കാതിരിക്കുക തുടങ്ങി നല്ലൊരു ഡ്രൈവിംഗ് സംസ്കാരം രൂപപ്പെടുത്തി എടുക്കാനാണ് ശ്രമം.
ബ്രീത്ത് അനലൈസർ പരിശോധന ആരംഭിച്ച് നാലാഴ്ച കൊണ്ട് കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട അപകടങ്ങളുടെ നിരക്ക് 16 ശതമാനം കുറഞ്ഞെന്നും ഈ കാലഘട്ടത്തിൽ കെ എസ് ആർ ടി സി ബസ് തട്ടിയുണ്ടായ അപകട മരണങ്ങളിൽ ഡ്രൈവർമാരുടെ ഭാഗത്ത് തെറ്റില്ലെന്നും കെ എസ് ആർടിസി വിലയിരുത്തുന്നു.
Follow us on :
More in Related News
Please select your location.