Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിപക്ഷ നേതാവ് വി. ഡി .സതീശൻ ചൊവ്വാഴ്ച പേരാമ്പ്രയിൽ.

26 May 2024 18:42 IST

Preyesh kumar

Share News :

പേരാമ്പ്ര: പേരാമ്പ്ര ആസ്ഥാനമായി രൂപം കൊണ്ട ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്‌ഘാടനം

നിർവഹിക്കാൻ പ്രതിപക്ഷ നേതാവ് വി .ഡി. സതീശൻ നാളെ പേരാമ്പ്രയിൽ എത്തും.

നാളെ കാലത്തു 10 മണിക്ക് പേരാമ്പ്ര ടൗൺ ഹാളിൽ വെച്ചാണ് ചടങ്ങ് നടക്കുകയെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, രംഗത്തു സജീവ സാന്നിധ്യമായ ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണ് ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ്. ആലംബഹീനരായ നിരവധി മനുഷ്യരാണ് നമുക്ക് ചുറ്റും. സ്വന്തമായി അന്തിയുറങ്ങാൻ ഒരു കൂരപോലും ഇല്ലാത്തവർ, നിത്യരോഗികളായവർ, ഉപജീവന മാർഗം കണ്ടെത്താൻ കഴിയാത്തവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, ഒരു നേരത്തെ അന്നം പോലും ഉറപ്പില്ലാത്തവർ, ദിശാബോധമില്ലാത, മൂല്യബോധമില്ലാതെ വഴി തെറ്റുന്ന യൗവ്വനങ്ങൾ, സാമൂഹ്യരംഗത്തെ അപചയങ്ങൾ.ഇത്തരം

പ്രശ്നങ്ങളിൽ ഹസ്ത ഇടപെടുമെന്ന് ഭാരവാഹികൾ പറഞ്ഞു.


മാനവിക വികസനം, സാമൂഹ്യ ശാക്തീകരണം, സാമൂഹ്യ നീതി, സാമൂഹ്യ സുരക്ഷ, ജീവകാരുണ്യം

,പാലിയേറ്റിവ്, വിദ്യാഭ്യാസം, ബോധവത്കരണം,

തൊഴിൽ, വിശപ്പ് രഹിത സമൂഹം, രാഷ്ട്രീയ അവബോധം, പരിശീലങ്ങൾ, ശാക്തീകരണം, ആരോഗ്യം, ശുചിത്വം, പരിസ്ഥിതി, കല, സാംസ്കാരികം, കായികം, സാഹിത്യം, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളിൽ സർഗാത്മകമായ ഇടപെടൽ ഹസ്ത ലക്ഷ്യം വെക്കുന്നു "ജീവിതം കൂടുതൽ വാസയോഗമാക്കുക " എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഈ കൂട്ടായ്മയ്ക്ക് എല്ലാവരുടെറയും പിന്തുണയും സംഘാടകർ അഭ്യർത്ഥിച്ചു.


പേരാമ്പ്ര ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ 

ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിക്കും. കെ. പ്രദീപൻ ട്രസ്റ്റ് പരിചയപ്പെടുത്തൽ നടത്തും. പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ മുഖ്യപ്രഭാഷണം നടത്തും. ഹസ്ത സ്നേഹവീട് പദ്ധതിയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാറും, ജീവനം പദ്ധതിയുടെ ഉദ്ഘാടനം ഡോ ഹരിപ്രിയയും മെഡികെയർ പദ്ധതി ഉദ്ഘാടനം ഡോ. സി.കെ. വിനോദും നിർവ്വഹിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്‌ടീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും 


വാർത്ത സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ മുനീർ എരവത്ത്,  ട്രഷറർ കെ. പ്രദീപൻ, കോ. ഓഡിനേറ്റർ

ആർ.പി. രവീന്ദ്രൻ, വി. ആലിസ് മാത്യു  എന്നിവർ സംബന്ധിച്ചു.

Follow us on :

Tags:

More in Related News