Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്രാക്ലേശം; പറവൂരിൽ ജനകീയ സദസ് നടത്തി

24 Jul 2024 21:43 IST

Anvar Kaitharam

Share News :

യാത്രാക്ലേശം; പറവൂരിൽ ജനകീയ സദസ് നടത്തി


പറവൂർ: കെഎസ്ആർടിസി റൂട്ടുകൾ അല്ലാത്ത റൂട്ടുകളിൽ ബസ് സർവീസുകൾ അനുവദിക്കുന്നതിനുള്ള നിർദേശങ്ങൾ സ്വീകരിക്കാൻ മന്ത്രി കെ ബി ഗണേഷ്‌കുമാറിൻ്റെ നിർദേശപ്രകാരം സബ് ആർടി ഓഫിസും നഗരസഭയും ചേർന്നു ജനകീയ സദസ്സ് സംഘടിപ്പിച്ചു.

മുസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ പ്രതിപക്ഷനേതാവ് അഡ്വ. വി ഡി സതീശൻ അധ്യക്ഷനായി. പറവൂർ നഗരസഭ, വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, പുത്തൻവേലിക്കര പഞ്ചായത്തുകൾക്കും വേണ്ടിയായിരുന്നു പരിപാടി. പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽ നിർദേശങ്ങൾ ലഭിച്ചത്. 98 നിർദേശങ്ങൾ ജനകീയ സദസ്സിൽ ലഭിച്ചു.

ചില റൂട്ടുകളിൽ ബസ് സർവീസ് നടത്താൻ താൽപര്യമുണ്ടെന്നു ബസ് ഉടമകൾ അറിയിച്ചു. പഞ്ചായത്ത് അധികൃതരും റസിഡൻ്റ്സ് അസോസിയേഷൻ, മോട്ടോർ തൊഴിലാളി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും വിവിധ റൂട്ടുകളിൽ ബസ് സർവീസുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇവർ നിർദേശിച്ച റൂട്ടുകളിൽ സർവീസ് നടത്താൻ സന്നദ്ധനായി ഒരു അപേക്ഷകൻ വേണമെന്ന് ആർടിഒ നിർദേശിച്ചു. നിലവിലുള്ള സർവീസുകൾക്ക് പെർമിറ്റ് നീട്ടി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. റൂട്ടുകളിലെ യാത്രാക്ലേശം, ബസുകളുടെ ട്രിപ്പ് മുടക്കൽ എന്നിവ സംബന്ധിച്ചും ഒട്ടേറെ പരാതികൾ അധികൃതർക്കു ലഭിച്ചു. നഗരം ചുറ്റി സർവീസ് നടത്താത്ത സ്വകാര്യ, ദീർഘദൂര ബസുകളെ പിടികൂടണമെന്നു നഗരസഭാധികൃതർ ആവശ്യപ്പെട്ടു.

നഗരസഭാധ്യക്ഷ ബീന ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് കമല സദാനന്ദൻ, എറണാകുളം ആർടിഒ കെ മനോജ്, നഗരസഭ ഉപാധ്യക്ഷൻ എം ജെ രാജു, ഭൂരേഖ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, സബ് ആർടിഒ ബി ഷേർളി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News