Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2026 15:41 IST
Share News :
തൃശൂർ : 64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കിരീടം കണ്ണൂർ സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനത്തായി. കഴിഞ്ഞവർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കപ്പ് തിരിച്ചുപിടിച്ചിരിക്കുകയാണ് കണ്ണൂർ. തുടക്കം മുതൽ തന്നെ മത്സരങ്ങളിൽ ലീഡ് പുലർത്തിയ കണ്ണൂർ കിരീടം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി നടന്ന മത്സരങ്ങളുടെ ഫലങ്ങളും അപ്പീൽ ഫലങ്ങളും പുറത്തുവന്നതോടെയാണ് കണ്ണൂർ സ്വർണം കിരീടം നേടിയതായി ഉറപ്പിച്ചത്.
1023 പോയിന്റുകളുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. തൃശൂർ 1018 പോയിന്റുകൾ നേടി. . 1017 പോയിന്റുകൾ നേടിയ കോഴിക്കോടും 1013 പോയിന്റുകളോടെ പാലക്കാടുമാണ് മൂന്നും നാലും സ്ഥാനവും കരസ്ഥമാക്കി.
തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ വൈകിട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാൽ വിശിഷ്ടാതിഥിയാകും.
മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് മന്ത്രി വി ശിവൻകുട്ടിയും മോഹൻലാലും ചേർന്ന് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആർ ബിന്ദു വി അബ്ദുറഹിമാൻ, എം ബി രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.