Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുണ്ടായി പാലത്തിന്‍രെ നൂറാം വാര്‍ഷികാഘോഷം

07 Dec 2024 22:03 IST

ENLIGHT REPORTER KODAKARA

Share News :

കുണ്ടായി പാലത്തിന്‍രെ നൂറാം വാര്‍ഷികാഘോഷം

 ബ്രിട്ടീഷ്ഭരണകാലത്ത് നിര്‍മിക്കപ്പെട്ട കുണ്ടായി ഇരുമ്പുപാലത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ് നാട്ടുകാര്‍. ബ്രദേഴ്‌സ് കുണ്ടായി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പാണ് പാലത്തിന്റെ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. 

1907ല്‍ സ്ഥാപിക്കപ്പെട്ട ഹാരിസന്‍ റബര്‍ പ്ലാന്റേഷന്റെ ഭാഗമായാണ് ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ കുണ്ടായി ഇരുമ്പുപാലം നിര്‍മിച്ചത്. കുറുമാലി പുഴയിലേക്കൊഴുകുന്ന മുപ്ലി പുഴക്ക് കുറുകെ  80 അടി നീളവും 12 അടി വീതിയിലും നിര്‍മിച്ച പാലം നൂറ്റാണ്ടുപിന്നിട്ടിട്ടും ഇന്നും കരുത്തുചോരാതെ തല ഉയര്‍ത്തി നില്‍ക്കുകയാണ് . എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കു പുറമെ വരന്തരപ്പിള്ളി പഞ്ചായത്തിലെ മലമ്പതി ആദിവാസി നഗറിലുള്ള 30 കുടുംബങ്ങളും കുണ്ടായി എസ്റ്റേറ്റിലെ പാഡികളില്‍ താമസിക്കുന്ന കുടുംബങ്ങളും പുറംലോകവുമായി ബന്ധപ്പെടാന്‍ ഈ പാലത്തെ ആശ്രയിക്കുന്നു. 1924 ലേയും 2018ലേയും മഹാപ്രളയത്തെ അതിജീവിച്ച  കുണ്ടായി പാലം ഇന്നും ബ്രിട്ടീഷ് എന്‍ജിനിയറിംഗ് വൈദഗ്ധ്യത്തിന്‍രെ സാക്ഷ്യപത്രമായി തല ഉയര്‍ത്തി നില്‍ക്കുകയാണ്. മുപ്ലി പുഴക്ക് കുറുകെ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ആട്ടുപാലങ്ങളും പുതുതലമുറക്ക് വിസ്മയമായി ഇപ്പോഴും ഇവിടെയുണ്ട്. ഞായറാഴ്ച കുണ്ടായി ഇരുമ്പുപാലത്തിന്റെ നൂറാം വാര്‍ഷികം തോട്ടം മേഖലയിലെ ആദ്യകാല തൊഴിലാളികളുടെ സംഗമവേദി കൂടിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രദേഴ്്‌സ് കുണ്ടായി എന്ന് ചെയര്‍മാന്‍ ബാബു കൂനാംപുറത്ത് പറഞ്ഞു. പാലം നിര്‍മാണ സമയത്ത് കുണ്ടായി തോട്ടത്തില്‍ ജോലിചെയ്തിരുന്നവരില്‍ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. 75 പിന്നിട്ട അമ്പതോളം ആദ്യകാല തോട്ടം തൊഴിലാളികളെ പാലത്തിന്റെ നൂറാംവാര്‍ഷികാഘോഷ ചടങ്ങില്‍ ആദരിക്കും. ഇതോടനുബന്ധിച്ചുള്ള സംഗമത്തിലും സ്‌നേഹ വിരുന്നിലും ആദ്യാകല തോട്ടം തൊഴിലാളി കുടുംബങ്ങള്‍ സംബന്ധിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചുവരെ പാലം പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും ഹാരിസന്‍ പ്ലാന്റേഷനിലെ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരും സാമഹിക പ്രവര്‍ത്തകരും സംബന്ധിക്കും.

Follow us on :

More in Related News