Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു കോഴ്സുകൾക്ക് ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു.

15 Jun 2024 21:42 IST

- SUNITHA MEGAS

Share News :

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2024 -ൽ എസ്എസ്എൽസി, പ്ലസ്ടു കോഴ്സുകൾക്ക് ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു. 

2024 ജൂൺ 19ന് ബുധനാഴ്ച രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ വച്ച് കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസ് കുട്ടികളെ അനുമോദിക്കും. കുട്ടികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റുകളും ജില്ലാ കളക്ടർ വിതരണം ചെയ്യും. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ ആശംസകൾ അർപ്പിച്ച് പ്രസംഗിക്കും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 34 എസ്എസ്എൽസി കുട്ടികളെയും 34 പ്ലസ് ടു കുട്ടികളെയും ആണ് ആദരിക്കുന്നത്. 

അന്നേ ദിവസം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ബാബു പള്ളിപ്പാട്ട് ക്ലാസ് നയിക്കും.






Follow us on :

More in Related News