Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 11:07 IST
Share News :
മലപ്പുറം : 10 വയസ്സുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്‌കന് 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി. പാണ്ടിക്കാട് തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ. മുനീര്‍ (54)നെയാണ് ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
2021 ഏപ്രില്‍ 11ന് ഉച്ചക്ക് പാണ്ടിക്കാട് തമ്പാനങ്ങാടിയിലെ പ്രതിയുടെ കടയില്‍ സോഡ കുടിക്കാന്‍ എത്തിയ കുട്ടിയെ കടയ്ക്കുള്ളിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പാണ്ടിക്കാട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ. റഫീഖ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്വപ്ന പി. പരമേശ്വരത് ഹാജരായി. പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പാണ്ടിക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.
ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴ സംഖ്യയില്‍ ഒരു ലക്ഷം രൂപ വിക്ടിം കോമ്ബന്‍സേഷന്‍ പ്രകാരം മതിയായ നഷ്ടപരിഹാരം അതിജീവിതന് നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവനുഭവിക്കണം. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
Follow us on :
Tags:
More in Related News
Please select your location.