Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2024 19:02 IST
Share News :
വൈക്കം: വെച്ചൂര്‍ പഞ്ചായത്തിൽ ലോകപരിസ്ഥിതിദിനം സംഘടിപ്പിച്ചു.
വെച്ചൂര്‍ പഞ്ചായത്ത് 7ാം വാര്‍ഡ് അങ്കണവാടിയില്വച്ചുനടന്നചടങ്ങില് വൃക്ഷതൈ നട്ടുകൊണ്ട് പ്രസിഡന്റ് കെ.ആർ ഷൈലകുമാര്‍ ഉദ്ഘടനം ചെയ്തു.
എല്ലാവര്‍ഷവും നടത്തപ്പെടുന്ന കേവലം ഒരു ദിനാചരണത്തിനപ്പുറത്ത് മരം ഒരു വരമാണെന്ന് കണ്ടുകൊണ്ട് വീട്ടുമുറ്റത്ത് മാത്രമല്ല, സ്ഥലം ഉള്ള എല്ലായിടത്തും വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും, പരിപാലിച്ചുവളര്ത്തുന്നതിനും കുട്ടികളില്‍ വൃക്ഷ സ്നേഹം വളര്‍ത്തിയെടുക്കാന്‍ ഈ ദിനം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റെ് കെ ആര് ഷൈലകുമാര്‍ പരിസ്ഥിതി ദിന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് ബിന്‍സിജോസഫ് അദ്ധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ മിനിമോള്‍ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി. കെ മണിലാല്‍, അംഗങ്ങളായ സ്വപ്ന മനോജ്, ബിന്ദു, ആന്‍സി, എന്നിവര്‍ പ്രസംഗിച്ചു.. അങ്കണവാടി ജീവനക്കാരായ സെലിന്, ലേഖ,അങ്കണവാടി കുട്ടികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ വൃക്ഷതൈ നടുന്നതില്‍ പങ്കെടുത്തു.
തുടര്‍ന്ന് ഫലവൃക്ഷങ്ങളായ പ്ലാവ്,പേര ഞാവല്‍ തുടങ്ങി വിവിധയിനം വൃക്ഷതൈകള്‍ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.