Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 11:05 IST
Share News :
വാടകയ്ക്ക് പുതിയ നികുതി;
വ്യാപാരികൾ പ്രക്ഷോഭത്തിന്
കൊച്ചി: വാടകയ്ക്ക് മേൽ 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ ജി.എസ്.ടി കൗൺസിലിന്റെ ഉത്തരവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്.
നവംബർ ഏഴിന് ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ് ഭവൻ മാർച്ച് നടത്തും. വാടക കെട്ടിടങ്ങളിൽ കട നടത്തുന്ന വ്യാപ രികളുടെ മേൽ വാടകയുടെ നികുതി ബാധ്യതകെട്ടി വെച്ച് ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന വൈസ് സിഡന്റും എറണാകുളം ജില്ല പ്രസിഡന്റുമായ പി. സി ജേക്കബ്ബ്, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ്, ട്രഷറർ സി. എസ് അജ്‌മൽ, വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് എന്നിവർ പറഞ്ഞു. കെട്ടിട ഉടമയ്ക്ക് ജി എസ് ടി രജിസ്ട്രേഷൻ ഇല്ലെങ്കിൽ വാടകക്കാരായ വ്യാപാരികൾ 18 ശതമാനം ജി എസ് ടി അടക്കണമെ
ന്നാണ് ജി എസ് ടി കൗൺസിലിൻ്റെ പുതിയ തീരുമാനം.
Follow us on :
Tags:
More in Related News
Please select your location.