Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഥാ സാഗരം പുസ്തക ചർച്ച നടത്തി

06 Jan 2025 15:49 IST

Anvar Kaitharam

Share News :

കഥാ സാഗരം പുസ്തക ചർച്ച നടത്തി


പറവൂർ: മാല്ല്യങ്കര എസ് എൻ എം കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ആഗോള സംഘടനയായ സാഗ റൈറ്റേഴ്സ് ഫോറവും മാല്യങ്കര കോളേജ് മലയാള വിഭാഗവും ചേർന്ന് പ്രസിദ്ധീകരിച്ച കഥാ സാഗരം - ചെറുകഥാ സമാഹാരം സംബന്ധിച്ച് പുസ്തക ചർച്ച നടത്തി.

കെടാമംഗലം ലൈബ്രറിയിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ടി എച് ജിതയുടെ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ഇടപ്പള്ളി അലിയാർ ഫൗണ്ടേഷൻ അവാർഡും താലൂക്ക് ലൈബ്രറി കൗൺസിൽ അവാർഡും നേടിയ കെടാമംഗലം ലൈബ്രറി പ്രസിഡന്റ് പി പി സുകുമാരനെ ആദരിച്ചു. ഡോ. ലയ ശേഖർ കഥാ സാഗരത്തിലെ കഥകൾ അവലോകനം നടത്തി. ബെസ്സി ലാലൻ, സുബേദാർ മേജർ സലി കെ എസ്, അപർണ്ണ ആരുഷി എന്നിവർ കഥകൾ അവതരിപ്പിച്ചു.

കവി പറവൂർ ബാബു, പുരോഗമന കലാസാഹിത്യ സംഘം മേഖല പ്രസിഡന്റ്റും എഴുത്തുകാരനുമായ ടൈറ്റസ്സ് ഗോതുരുത്ത്, സിനിമാ സീരിയൽ താരം വിനോദ് കെടാമംഗലം, മുൻ എ ഇ ഒ ജയദേവൻ, എഴുത്തുകാരായ സിരാജ് ത്യാഗരാജൻ, ഷാനി നവജി, മായ നടേശൻ, ലൈബ്രറി കമ്മറ്റി അംഗം നവീൻ കെ ജി, രവി കണ്ണൻ, സുഷിൽകുമാർ വി ആർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News