Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ് ഇ ബി ഓഫീസ്സിൽ കയറി അക്രമം നടത്തിയ പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ, കുടുംബം ഓഫീസ്സിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കുടുംബ നാഥൻ കുഴഞ്ഞ് വീണ് ആശുപത്രിയിൽ '

06 Jul 2024 22:45 IST

UNNICHEKKU .M

Share News :


 തിരുവമ്പാടി:തിരുവമ്പാടി കെഎസ്ഇബി സെക് ഷൻ ഓഫീസ്സിൽ യുവാക്കൾ ആക്രമണം നടത്തി സാമഗ്രികൾ നശിപ്പിച്ചതായി കെ.എസ് ഇ ബി അധികൃതർ തിരുവമ്പാടി പോലീസ്സിൽ പരാതി നൽകി. സംഭവെത്തെ തുടർന്ന് തിരുവമ്പാടി സ്വദേശിയും മണ്ഡലം യൂത്ത് കോൺഗ്രസ്സ് സെ ക്രട്ടറി യൂസി അജ്മൽ (34) സഹോദരൻ സഹദാദ് (24) എന്നിവരെ തിരുവമ്പാടി പോലീസ്സ് അറസ്റ്റ് ചെയ്തു. കെഎസ്ഇബി ഓഫീസിൽ കയറി അസിസ്റ്റൻ്റ് എഞ്ചിനീയറടക്കം ജീവനക്കാരെ കയ്യേറ്റം ചെയ്തതായും കമ്പ്യൂട്ടർ അടക്കമുള്ള സാമഗ്രികൾ തകർത്തതായും പോലീസ്സിൽ നൽകിയ പരാതിയിൽ ചൂണ്ടികാട്ടിയത്. സർക്കാർ ജീവനക്കാരെ മർദ്ദിക്കൽ, കൃത്യനിർവ്വഹണം തടസ്സപെ ടുത്തൽ തുടങ്ങി പരാതിയിൽ കേസ്സ് രജിസ്ട്രർ ചെയ്തത്. സംഭവവുമായി ബന്ധപെ പട്ട്പരിക്കേറ്റ തിരുവമ്പാടി അസിസ്റ്റൻ്റ് എഞ്ചിനീയര്‍ പ്രശാന്തിനെ മുക്കം സാമൂഹ്യേരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെവീട്ടിലെവൈദ്യുതിബന്ധംവിച്ഛേദിച്ചിരുന്നു. ഇതേ തുടർന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുമായുള്ള തർക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചതായി പറയുന്നത്. ശേ ഷം അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പൂർണമായും അധികൃതർ വിച്ഛേദിച്ചു. കെഎസ്ഇബി ചെയർമാൻ & മാനേജർ ഡയറക്ടർ ബിജു പ്രഭാകറിൻ്റെ ഉത്തരവ് പ്രകാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് തിരുവമ്പാടി കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ

വീട്ടിലെ കണക്ഷൻ പിതാവ് ഉള്ളാട്ടിൽ റസാക്കിന്റെ പേരിലാണ്. വൈദ്യുതബന്ധം പൂർണ്ണമായും ഒഴിവാക്കിയത് അന്യായമാണന്ന് പറഞ്ഞ് അജ്മലിൻ്റെ പിതാവ് അബ്ദുറസ്സാഖ്, മാതാവ് മറിയവും ചേർന്ന് തിരുവമ്പാടി കെ എസ് ഇ ബി സെക്ഷൻ ഓഫിസ്സിന് മുന്നിൽ ശനിയാഴ്ച്ച രാത്രി മെഴുകുതിരി കത്തിച്ച് കുത്തിയിരിപ്പ് പ്രതിേഷേധ സമരം നടത്തി. ഇതിനിടയിൽ രാത്രി 8.45 ന് അബ്ദുറസ്സാഖ് കുഴഞ്ഞ് വീണ് തിരുവമ്പാടിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴായ്ച്ചയാണ് അബ്ദുറസ്സാഖിൻ്റെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ചത്. അന്ന് രാത്രി തുക അടച്ചതിനെ തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ ജീവനക്കാർ വീട്ടിലെത്തി വൈദ്യുതബന്ധം പുന:സ്ഥാപിച്ചിരുന്നു.

ചിത്രം : അബ്ദുറസ്സാഖും ഭാര്യയും മെഴുകുതിരി കത്തിച്ച് കുത്തിയിരിപ്പ് സമരം നടത്തുന്നു.

Follow us on :

More in Related News