Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 08:00 IST
Share News :
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം . രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ അറിയാം. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ്,യുഡിഎഫ് മുന്നണികൾ. പോസ്റ്റല്‍,സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.
പതിനാല് ടേബിളുകളിലാണ് വോട്ടെണ്ണല്‍. ഒരു ടേബിളില്‍ 50 ബാലറ്റുകളെന്ന രീതിയില്‍ ക്രമീകരിച്ചായിരിക്കും എണ്ണുക. 9 മണിയോടെ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ജനങ്ങൾ ആർക്കൊപ്പമെന്നതിൽ വ്യക്തതയുണ്ടാകും.
1.20 PM
വയനാട്ടിൽ പ്രിയങ്കൻ ചരിതം.
വയനാട്ടിൽ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയ്ക്ക് ചരിത്ര.വിജയം ഉറപ്പിച്ചു. നിലവിൽ പ്രിയങ്കയുടെ ലീഡ് നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്
എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ മൊകോരിക്ക് 189132 വോട്ടുകൾ ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് 102849 ലഭിച്ചു.
557451വോട്ടകളാണ് പ്രിയങ്കഗാന്ധിക്ക് ലഭിച്ചത്
12.55 PM
പാലക്കാട് വിജയം രുചിച്ച് രാഹുൽ
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ചരിത്ര വിജയം. പ്രവചനങ്ങളെയെല്ലാം അപ്പാടെ നിശ്പ്രഭമാക്കി 18689 വോട്ടുകൾക്കാണ് രാഹുൽ മാങ്കുട്ടത്തിൽ വിജയിച്ചത്.
12.30 PM
ചേലക്കരയിൽ ചങ്കിൽ ചെങ്കൊടി തന്നെ
നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ എൽ ഡി എഫ് വിജയിച്ചു.12122 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു ആർ പ്രദീപിന്റെ വിജയം.യു ആര്‍ പ്രദീപിന് 64 259 വോട്ടുകള്‍ ലഭിച്ചപ്പോള്‍യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 52137 വോട്ടുകള്‍ ലഭിച്ചുബി ജെ പി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണൻ 33354 വോട്ടുകള്‍ നേടി.ഒരു റൗണ്ടിൽ മാത്രമാണ് രമ്യ ഹരിദാസിന് ലീഡി നേടാനായത്
12.35 am
രാഹുലിന്റെ ലീഡ് 15294
വയനാട് പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438
ചേലക്കരയില്‍ യു ആര്‍ പ്രദീപ് 12067 ലീഡ്
11.47 am
പതിനായിരവും കടന്ന് രാഹുല്‍
9 റൗണ്ട് പിന്നിടുമ്പോള്‍ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ 10208 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട് പ്രിയങ്കഗാന്ധിയുടെ ലീഡ് 313 426
ചേലക്കര: യു ആര്‍ പ്രദീപിന്റെ ലീഡ് 11574
11.30 am
പാലക്കാട് യു ഡി എഫ് കുതിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലീഡ് 5000 കടന്നു.
രാഹുലിന് 5226 ആയി ഉയര്‍ന്നു. ഇനി എണ്ണാനുള്ള കോണ്‍ഗ്രസ്സ് ശക്തികേന്ദങ്ങളറിയുന്ന ബൂത്തുകളാണ്.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡി മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു.
ചേലക്കരയില്‍ യു ആര്‍ പ്രദീപിന്റെ ലീഡ് 10000 കടന്നു.
11.22
വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലേക്ക്
11.10 am
വയനാട് പ്രിയങ്കഗാന്ധിയുടെ ലീഡ് 2 ലക്ഷം കടന്നു
പാലക്കാട് രാഹുല്‍. ലീഡ് 1388
ചേലക്കര:എൽ ഡി എഫ് . 9288
വയനാട്: യു ഡി എഫ്. 235353
10.55 am
പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുല്‍. ലീഡ് 1191
ചേലക്കര:എൽ ഡി എഫ് . 9065
വയനാട്: യു ഡി എഫ്. 197613
10.32
പാലക്കാട്: ബി ജെ പി .412.
വയനാട്: യു ഡി എഫ്. 157513
ചേലക്കര:എൽ ഡി എഫ്. 8532
10.20 am
ബി ജെ പി ശക്തി കേന്ദ്രങ്ങളിലും യു ഡി എഫ് മുന്നേറ്റം. ലീഡ് തിരിച്ച് പിടിച്ച് ബി ജെ പി
നാലം റൗണ്ടിൽ ബി ജെ പി ലീഡ് തിരിച്ചു പിടിച്ചു. സി.കൃഷ്ണകുമാറിന് 970 വോട്ടിന്റെ ലീഡ്
9.52 am
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷത്തിലേക്ക്.
പാലക്കാട് രാഹുൽ ലീഡ് ഉയർത്തുന്നു. നാലാം റൗണ്ട് എണ്ണി തുടങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തലിന്റെ ലീഡ് 1428 ആയി ഉയർന്നു.
ചേലക്കരയിൽ യു ആർ പ്രതീപിന്റെ ലീഡ് 5000 കടന്നു
9.40 am
വയനാട്ടിൽ പ്രിയങ്കാ തരംഗം. ലീഡ് മൂന്ന് ലക്ഷത്തിലേക്കെത്തിയേക്കുമെന്ന തോന്നലുണ്ടാക്കും വിധമാണ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുതിക്കുന്നത്.
പാലക്കാട് മൂന്നാം റൗണ്ട് ആരംഭിച്ചതോടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ ലീഡ് തുടങ്ങി. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് സീറ്റ് നിലനിർത്തിയേക്കുമെന്ന വിധമാണ് ലീഡ് ഉയർത്തുന്നത്.
9.08 am
വയനാട് പ്രിയങ്കയുടെ ലീഡ് 50000 ത്തിലേക്ക്
പ്രിയങ്ക ഗാന്ധി - 75219
സത്യൻ മൊകേരി - 26320
നവ്യ ഹരിദാസ് - 9087
ചേലക്കരയിൽ യു ആർ പ്രദീപ് ലീഡ് ഉയർത്തുന്നു.
യു ആർ പ്രതീപ്. എൽ ഡി എഫ്, 7859
രമ്യ ഹരിദാസ്. യു ഡി എഫ്. 5849
കെ ബാലകൃഷ്ണൻ. ബി ജെ പി.2504
8.45 am
പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം
പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം. മണ്ഡലത്തില്‍ 1016 വോട്ടുകള്‍ക്ക് സി കൃഷ്ണകുമാറാണ് മുന്നില്‍.
വയനാട് ഇവിഎം ആദ്യ റൗണ്ട് പൂർത്തിയായി
പ്രിയങ്ക ഗാന്ധി - 45,000
സത്യൻ മൊകേരി - 18,480
നവ്യ ഹരിദാസ് - 6520
ചേലക്കരയിൽ യു ആർ പ്രദീപ് ലീഡ് ഉയർത്തുന്നു.
1890 വോട്ടിന്റെ ലീഡ്.
ഡി എം കെ ക്ക് 390 വോട്ട് മാത്രം.
8.15 am
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ലീഡ് നില ഉയർത്തുന്നു
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 119 വോട്ടിന്റെ ലീഡ്. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 62. പാലക്കാട് കൃഷ്ണകുമാറിന് 31 വോട്ടിൻ്റെ ലീഡുമാണുള്ളത്.
8.10 am
ആദ്യ ലീഡ് ബി ജെ പിക്ക്
പാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് മുന്നിൽ. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ആദ്യ ലീഡ്
8.00am
വോട്ടെണ്ണൽ തുടങ്ങി
ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകൾ ഉടൻ.
7.50 am
ഉപതെരഞ്ഞെടുപ്പ് ഫലം ഉടൻ: സ്ട്രോങ് റൂമുകൾ തുറന്ന് തുടങ്ങി
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഉടൻ. ആദ്യ ഫല സൂചന അര മണിക്കൂറിൽ പുറത്തെത്തും. വോട്ടെണ്ണലിന് എല്ലാ ഒരുക്കവും പൂർത്തിയായി. ആത്മ വിശ്വാസത്തിലാണ് മുന്നണികൾ.
Follow us on :
Tags:
More in Related News
Please select your location.