Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2024 07:21 IST
Share News :
മുണ്ടക്കയം ഈസ്റ്റ്: ഇടുക്കി ജില്ലയിലെ വന്യ മൃഗങ്ങളെ തുരത്താന്‍ കോട്ടയം ജില്ലയിലെ ഫോറസ്റ്റ് റേഞ്ച് ആഫീസറെ വിളിക്കേണ്ട ഗതികേടാണന്നു വാഴൂര്‍ സോമന്‍ എം.എല്‍.എ മാധ്യമത്തോടു പറഞ്ഞു. വിസതൃതി ഏറിയ പ്രദേശത്ത് വന്യമൃഗങ്ങളെത്തുമ്പോള്‍ അടിയന്തിര സഹായത്തിനു കോട്ടയം ജില്ലയിലെ എരുമേലി ഫോറസ്റ്റ് ഓഫീസറെ വിളിക്കേണ്ടി വരുന്നത് മാറിയെ പറ്റൂ.അടിയന്തിരമായി പീരുമേട്ടില്‍ റേഞ്ച് ആഫീസ് അുവദിക്കണം.വനം മുഴുവന്‍ പീരുമേട്ടിലും ഫോറസ്റ്റ് ആഫീസ് കോട്ടയത്തുമാണ്.
പെരുവന്താനം പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍ ഇലക്ട്രിക് വേലികള്‍ അടിയന്തിര പ്രാധാന്യം നല്‍കി നിര്‍മ്മിക്കും.മഴ കഴിഞ്ഞാല്‍ നിര്‍മാണം ആരംഭിക്കും. ഇതിനായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ടന്നും വനം-കൃഷി വകുപ്പുകളുടെ സംയുക്ത മേല്‍ നോട്ടത്തിലായിരിക്കും നിര്‍മ്മാണമെന്നും എം.എല്‍.എ.പറഞ്ഞു.
Follow us on :
More in Related News
Please select your location.