Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നത് വായനയും വിദ്യാഭ്യാസവും: മണമ്പൂര്‍ രാജന്‍ ബാബു

21 Jun 2025 18:40 IST

Jithu Vijay

Share News :

മഞ്ചേരി : മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നത് വായനയും വിദ്യാഭ്യാസവുമാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ മണമ്പൂര്‍ രാജന്‍ ബാബു. കമ്പൂട്ടറിന്റെയും നിര്‍മിതബുദ്ധിയുടെയും വരവോടെ കടലാസും പുസ്തകങ്ങളും ഇല്ലാതാകുമെന്ന സാങ്കേതിക വിദഗ്ധരുടെ പ്രവചനം അപ്രസക്തമായെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ലൈബ്രറി കൗണ്‍സിലും പബ്ലിക് റിലേഷന്‍ വകുപ്പും ജില്ലാ സാക്ഷരതാ മിഷനും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും 

സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  


മഞ്ചേരി എച്ച് എം വൈ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ ഐ.ആര്‍ പ്രസാദ് വായനദിന സന്ദേശം നല്‍കി. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ എ. ഷഫ്ന വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ. ജാഫര്‍, ഏറനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശിവകുമാര്‍ പുറ്റാനിക്കാട്, എച്ച്.എം.വൈ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ സാലിഹ്, ഹെഡ്മാസ്റ്റര്‍ അന്‍വര്‍ സക്കീല്‍, ഡപ്യൂട്ടി എച്ച്.എം എം. മുജീബ്, പി.ടി.എ പ്രസിഡന്റ് സക്കീര്‍ വല്ലാഞ്ചിറ, ഏറനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.ടി ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News