Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ കുടുംബത്തിന് ഒരു കോടി എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോടതി.

16 Jun 2024 12:32 IST

santhosh sharma.v

Share News :

വൈക്കം: വാഹനാപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ കുടുംബത്തിന് ഒരു കോടി എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോടതി. കോട്ടയം ഒന്നാം അഡീഷനൽ മോട്ടർ ആക്സിഡന്റ് ട്രിബ്യൂണൽ ആണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

:2018 മെയ് ആറിന് കടുത്തുരുത്തി- തലയോലപ്പറമ്പ് റോഡിൽ ആപ്പാഞ്ചിറ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.

ഇരുചക്ര വാഹനം ഓടിച്ചു പോകുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിൻസ് ആൻഡ് കമ്പനി ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഉടമ തലയോലപ്പറമ്പ് കാണാത്ത് വിൻസ് തോമസിന്റെ ആശ്രിതർക്കാണ് 10,87,92,41 രൂപ അനുവദിച്ച് ട്രിബ്യൂണൽ ജഡ്‌ജി ജെ.നാസർ ഉത്തരവിട്ടത്. ആപ്പാഞ്ചിറയിൽ വിൻസ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ 2018 മെയ് 11 നാണ് വിൻസ് മരിച്ചത്. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. തുക ഇൻഷുറൻസ് കമ്പനി കെട്ടിവയ്ക്കണം. കേസിൽ അഭിഭാഷകരായ വി.ടി.ഐസക് പള്ളിക്കത്തോട്, ആന്റണി കളമ്പുകാടൻ എന്നിവർ ഹാജരായി.

Follow us on :

More in Related News