Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 16:55 IST
Share News :
വൈക്കം: വൈക്കം നഗരസഭയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്ന വിഷയത്തില്‍ എം.എല്‍.എ.യ്ക്കും മൂന്ന് സി.പി.ഐ. ചെയര്‍മാന്‍ക്കെതിരെ വൈക്കം നഗരസഭ. നിരവധി നഗരസഭ കൗണ്‍സിലിന്റെയും ട്രേഡ് യൂണിയനുകളുടെ യോഗത്തിലും വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് നഗരസഭ ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ അനധികൃത കച്ചവടക്കാരെ വീണ്ടും പുനഃസ്ഥാപിക്കാനുള്ള സി.കെ ആശ എം.എല്‍.എ.യുടെയും നഗരസഭ മുൻ ചെയര്‍മാന്മാരായ ബിജു വി.കണ്ണേഴത്ത് അടക്കമുള്ളവരുടെ നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ കോവിലകത്തുംകടവ്, ശ്രീമൂലം മാര്‍ക്കറ്റുകള്‍ നഗരസഭ വിട്ടുനല്‍കിയിട്ടുണ്ടെന്ന് നേതാക്കന്മാരെയടക്കം എല്ലാവരെയും നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ബിജു വി.കണ്ണേഴത്ത് ചെയര്‍മാനായിരുന്ന കാലത്ത് 2019 ജൂലായ് ഒമ്പതിന് നഗരപരിധിയില്‍ അനധികൃത കച്ചവടക്കാരെ നിരോധിച്ചുകൊണ്ട് ആദ്യം ഉത്തരവിറക്കിയത്. 2020 ഫെബ്രുവരി 18-ന് ഇറച്ചി-മത്സ്യവില്‍പ്പന തെരുവില്‍ നിരോധിച്ചുകൊണ്ടും അദ്ദേഹം തന്നെയാണ് ഉത്തരവിറക്കിയതെന്നും പ്രീതാ രാജേഷ് പറഞ്ഞു. വൈക്കം പോലീസ് സ്‌റ്റേഷനില്‍ നിന്നും പിന്നീട്
അനധികൃത വഴിയോരകച്ചവടം ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കുകയും ഇതിന് പിന്നാലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി.യും നഗരസഭയ്ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്ന് കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യുകയും നഗരത്തിലെ അനധികൃത വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുകയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നതായും ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമാണ് നഗരസഭയുടെയും പോലീസ്, റവന്യൂ, മോട്ടോർ വാഹന വകുപ്പ് ഉൾപ്പടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ
ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ പി.ടി.സുഭാഷ്, ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.