Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 09:48 IST
Share News :
കോട്ടയം: കോട്ടയം സ്വദേശി മെഡിക്കൽ വിദ്യാർഥി തജ്ക്കിസ്ഥാനിൽ തടാകത്തിൽ വീണ് മുങ്ങിമരിച്ചു. ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ചിത്രം പകർത്തുന്ന തിരികെ യാണ് കോട്ടയം കങ്ങഴ സ്വദേശി മെഡിക്കൽ വിദ്യാർഥി തജ്ക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങി മരിച്ചത്. സെക്രട്ടേറിയറ്റ് നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി പത്തനാട് തകിടിയേൽ ടി. എച്ച്. ഹാരിസ് മുഹമ്മദിന്റെ മകൻ റിയാസ് ഹാരിസ് മുഹമ്മദ് (24) ആണു മരിച്ചത്. റിയാസിന്റെ 24-ാം ജന്മദിനമായ 22ന് ആയിരുന്നു സംഭവം.
ദുഷൻബേ അവ്സിന താജിക് സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് വിദ്യാർഥിയായിരുന്നു. പഠനം പൂർത്തിയാക്കി നാട്ടിലേക്കു വരുന്നതിനു ടിക്കറ്റെടുത്തു കാത്തിരിക്കുന്നതിനിടെയാണ് അപകടം. കബറടക്കം ഇന്നു 11നു കങ്ങഴ പുത്തൂർപ്പള്ളി ജുമാ മസ്‌ജിദ് കബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.