Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകൻ. 'എക്സൈസ് സംഘം വീട്ടിലെത്തി അടിവസ്ത്രത്തിൽ നിർത്തി മർദിച്ചു'; യുവാവിന്‍റെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

21 Oct 2024 16:58 IST

Shafeek cn

Share News :

പത്തനംതിട്ട: എക്‌സൈസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചുവെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു 27 ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്‌സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മര്‍ദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി. വ്യാഴാഴ്ച പറക്കോട് നിന്നുള്ള എക്‌സൈസ് സംഘം വിഷ്ണുവിന്റെ അയല്‍പക്കത്തെ വീട്ടിലെത്തിയിരുന്നു. അവിടെനിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. തുടര്‍ അന്വേഷണത്തിന് എന്ന പേരില്‍ വീട്ടുമുറ്റത്ത് നിന്ന വിഷ്ണുവിനെ ചോദ്യം ചെയ്തശേഷം അകാരണമായി മര്‍ദ്ദിച്ചു എന്നാണ് പരാതി.


ഇന്നലെ ഉച്ചയോടെയാണ് 27കാരന്‍ വിഷ്ണുവിനെ പഴകുളത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകന്‍ പറഞ്ഞിരുന്നുവെന്നും പൊലീസിന്റെ ഭാഗത്തുനിന്നും എക്‌സൈസില്‍ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും അയല്‍വാസി പറഞ്ഞു. മകനെ എക്‌സൈസുകാര്‍ കുറെ ഉപദ്രവിച്ചെന്ന് മാതാവ് പറഞ്ഞു. കിടക്കയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. എന്തിനാണ് തന്നെ അടിക്കുന്നതെന്നും അവന്‍ ചോദിച്ചെന്നും ബന്ധു പുഷ്പ പറഞ്ഞു. വല്യമ്മേ ഇനി എനിക്ക് നാണക്കേട് കൊണ്ട് ജീവിക്കാന്‍ പറ്റുമോയെന്നും തൂങ്ങി ചാവുമെന്നാണ് തന്നോട് വിഷ്ണു പറഞ്ഞിരുന്നതെന്ന് പുഷ്പ പറഞ്ഞു. 


സംഭവത്തില്‍ പറക്കോട് എക്‌സൈസ് സിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. അതേസമയം, വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ വീടിനുള്ളില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നത്. വിഷ്ണുവിന്റെ അയല്‍വാസിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. അതിന്റെ ഭാഗമായി കാര്യങ്ങള്‍ ചോദിക്കാനാണ് വിഷ്ണുവിന്റെ അടുത്തെത്തിയതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


Follow us on :

More in Related News