Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 18:39 IST
Share News :
വൈക്കം:ക്ഷേത്രകലാപീഠത്തിൽ ഡയറക്ടറെനിയമിക്കണമെന്ന് കേരള സാഹിത്യ സമാജം ആവശ്യപ്പെട്ടു.
ദേവസ്വംബോർഡിനു കീഴിൽ വൈക്കം ക്ഷേത്രത്തോടനുബന്ധിച്ചുപ്രവർത്തിക്കുന്നക്ഷേത്രകലാപീഠത്തിന്ഡയറക്ടർഇല്ലാതായിട്ട് വർ ഷങ്ങളായി. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വാദ്യോപകരണങ്ങളും,ക്ഷേത്രകലകളും പഠിപ്പിക്കുന്ന പ്രശസ്തസ്ഥാപനമാണ് ഈ ക്ഷേത്രകലാപീഠം. നാഗസ്വരം, തവിൽ, ഇടക്ക, പഞ്ചവാദ്യം , കളമെഴുത്ത്, സോപാന സംഗീതം, അഷ്ടപതി, എന്നിവയിൽ നൂറിലധികം വിഭ്യാർത്ഥികൾ ഗുരുകുല സമ്പ്രദായത്തിൽ ഇവിടെ താമസിച്ചു പഠിക്കുന്നു. മികച്ച ഒരു ക്ഷേത്ര കലാ പഠന കേന്ദ്രം എന്ന നിലയിൽ ഇവിടെ ഉണ്ടായിരുന്ന ഡയറക്ടർ തസ്തികയിൽ നിയമനം നടത്തുന്നതിൽ ദേവസ്വം ബോർഡ് വിമുഖത കാട്ടുകയാണ്.
1982 ൽ ആരംഭിച്ച ഈ ക്ഷേത്രകലാപീഠത്തിൽ നിന്നും നാഗസ്വരം, തകിൽ ക്ലാസുകൾ അടച്ചു പൂട്ടിയ ആറ്റിംങ്ങലിലെ കേന്ദ്രത്തിലേക്കു മാറ്റുന്നതിനുള്ള ശ്രമം നടത്തിയിരുന്നു. ജനങ്ങളുടേയും, ക്ഷേത്ര ഭാരവാഹികളുടേയും, എതിർപ്പിനേയും ജനപ്രതിനിധികളുടെയും ഇടപെടലിനെയും തുടർന്ന് തീരുമാനം
പിൻവലിക്കുകയായിരുന്നു .
വൈക്കം ക്ഷേത്രകലാ പഠന കേന്ദ്രത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് അടിയന്തിരമായി ഡയറക്ടറെ നിയമിക്കണമെന്ന് കേരള സാഹിത്യ സമാജം യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.രാധാകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി പി. സോമൻപിള്ള,ട്രഷറർ എടമന ദാമോദ
രൻപോറ്റി,അംഗങ്ങളായ അഡ്വ: രശ്മി നന്ദനൻ, രജീഷ് വർമ്മ എന്നിവർ
പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.