Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമനയൂര്‍ പാലംകടവ് നടപാലം അപകടാവസ്ഥയില്‍:പടികള്‍ ദ്രവിച്ച് സഞ്ചാര യോഗ്യമല്ലാത്ത നിലയില്‍

06 May 2024 19:57 IST

MUKUNDAN

Share News :

ചാവക്കാട്:സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ദിനം പ്രതി നിരവധി പേര്‍ യാത്ര ചെയ്യുന്ന ഒരുമനയൂര്‍ പാലംകടവ് നടപ്പാലം ഗുരുതരമായ അപകടാവസ്ഥയില്‍.ഏതു നിമിഷവും യാത്രക്കാര്‍ക്ക് അപകടം പറ്റുന്ന വിധത്തില്‍ പടികള്‍ തുരുമ്പ് പിടിച്ച് ദ്രവിച്ച അവസ്ഥയിലാണ്.ഭാരം കൂടിയ യാത്രക്കാര്‍ വളരെ പ്രയാസത്തിലാണ് പടികള്‍ ചവിട്ടി കയറുന്നത്.വട്ടേക്കാട് കറുകമാട് പ്രദേശത്തുള്ളവരെ ഒരുമനയൂരുമായി ബന്ധിപ്പിക്കുന്നതാണ് ഈ നടപ്പാലം.2010 വരെ തോണിയെ മാത്രം ആശ്രയിച്ചായിരുന്നു ഇവിടെത്തുകാര്‍ യാത്ര ചെയ്തിരുന്നത്.പിന്നീട് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന വി.പി.മന്‍സൂര്‍ അലി,ചെയര്‍മാനും,ആര്‍.പി.അഷറഫ് കണ്‍വീനറുമായി അഞ്ചു ലക്ഷം രൂപ ചിലവില്‍ നാട്ടുകാരുടെ സാമ്പത്തിക സഹകരണത്തോടെ മരപ്പാലം പണിതു.അതിന് രണ്ടുവര്‍ഷം മാത്രമേ ആയുസ്സ് ഉണ്ടായുള്ളൂ.പിന്നീട് പ്രക്യതി ക്ഷോഭ ദുരിതാശ്വോസ പദ്ധതിയില്‍ ഉള്‍പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് റവന്യൂ വകുപ്പിന്റെ കീഴില്‍ പാലം പണിതത്.കെല്‍ ആണ് പണികള്‍ക്ക് നേത്യത്വം നല്‍കിയത്.പ്രളയത്തിന് ശേഷം കളക്ടര്‍ വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ റവന്യൂ വകുപ്പിന് കീഴിലുള്ള പാലങ്ങളും,മറ്റും ത്രിതല പഞ്ചായത്തുകള്‍ ഏറ്റടുക്കുന്നതിനെ കുറിച്ച്‌ നിര്‍ദേശങ്ങള്‍ വന്നപ്പോള്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തദേശസ്വയം ഭരണസ്ഥാപനങ്ങള്‍ തയ്യാറായില്ല.അന്ന് പാലംകടവ് ഈ നടപാലം ശോചനീയ വസ്തയിലായിരുന്നു.വലിയ സംഖ്യ അറ്റകുറ്റ പണികള്‍ക്ക് വേണ്ടി വരുന്നതിനാല്‍ പാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അന്നത്തെ ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആഷിദ കളക്ടറെ അറിയിച്ചു.

തുടര്‍ന്നാണ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.എ.അബൂബക്കര്‍ ഹാജി പാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കായുള്ള തുക ബ്‌ളോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിക്കാമെന്ന് യോഗത്തില്‍ കളക്ടറെ അറിയിച്ചു.അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തന്നെ അഞ്ചു ലക്ഷം രൂപ വകയിരുത്തി അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്തിരുന്നു.ഈ പാലമാണ് തുരുമ്പുപിടിച്ച് വീണ്ടും ദ്രവിച്ചുകൊണ്ടിരിക്കുന്നത്.മഴക്കാലം വന്നാല്‍ പാലം കൂടുതല്‍ അപകടാവസ്ഥയിലേക്ക്‌പോകും.യാത്ര ക്‌ളേശം പരിഹരിക്കാനും അടിയന്തര നടപടികള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

----------------------------------------------

നിലവിലെ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആഷിത:2024-25 വര്‍ഷത്തെ സാമ്പത്തിക പദ്ധതിയില്‍ ഉള്‍പെടുത്തി പാലം കടവ് നടപാലത്തിന്റെ അറ്റ കുറ്റപണികള്‍ക്കായി അഞ്ചുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാലാണ് നടപടിക്രമങ്ങള്‍ വൈകുന്നത്.തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ അവസാനിച്ചതിന് ശേഷം ടെണ്ടർ നടപടികൾ സ്വീകരിക്കും.


Follow us on :

More in Related News