Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2024 21:58 IST
Share News :
'സ്റ്റാൻഡ് വിത്ത് വയനാട് ഐ എൻ സി' കോൺഗ്രസ് ഡിജിറ്റൽ ആപ്പ് പുറത്തിറക്കി
കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവർത്തന ഫണ്ട് ശേഖരണത്തിന് കോൺഗ്രസ് ഡിജിറ്റൽ ആപ്പ് പുറത്തിറക്കി. കെ.പി സി സി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്നാണ് 'സ്റ്റാൻഡ് വിത്ത് വയനാട് ഐ എൻ സി' എന്ന പേരിൽ ആപ്പ് പുറത്തിറക്കിയത്.
വയനാടിനെ സഹായിക്കാൻ ഡിജിറ്റൽ ആപ്പ് വഴിയാണ് ജനങ്ങളുടെ സംഭാവനകളും സഹായങ്ങളും കെ.പി സി സി അഭ്യർത്ഥിക്കുന്നത്. ഇതിൽ ആദ്യത്തെ പ്രയോറിറ്റി രാഹുൽഗാന്ധി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമാണമാണ്. ഗവൺമെന്റിന് ചെയ്യാൻ കഴിയാത്ത മേഖലകൾ കണ്ടെത്തി അവരെ സഹായിക്കാനും ഫണ്ട് ഉപയോഗിക്കും. ഈ ആപ്പിലൂടെ അല്ലാതെ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ യാതൊരു വിധ ഫണ്ട് പിരിവും പാടില്ലെന്ന് കെപിസിസി നിർദേശിച്ചിട്ടുണ്ട്. സംഭാവനകൾ നൽകുന്നവർക്ക് ഉടനെ റെസിപ്റ്റ് ലഭിക്കും. എത്ര പേർ സംഭാവന നൽകി എന്നതും അറിയാൻ കഴിയും
ബുധനാഴ്ച രാവിലെ മുതൽ ആപ്പ് ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.
ചടങ്ങിൽ യു.ഡി എഫ് കൺവീനർ എം.എം ഹസ്സൻ, ജെബി മേത്തർ എംപി, അൻവർ സാദത്ത് എം.എൽ.എ, കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി.എ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.