Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 21:21 IST
Share News :
,.മേപ്പയ്യൂർ: ജൈവ വൈവിധ്യങ്ങൾ നിലനിർത്തി കൊണ്ടു തന്നെ പുറക്കാമല ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ചെടുക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ പുറക്കാമല സന്ദർശിച്ച് പ്രദേശവാസികളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് പരിഷത്ത് സംഘം ഈ അഭിപ്രായം പ്രസ്താതാവനയിലൂടെ പ്രകടിപ്പിച്ചത് .
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് പുറക്കാമല. വിവിധ ഔഷധ സസ്യങ്ങൾ മലയിൽ ഉണ്ട്. വിവിധ ഇനം സസ്യ - ജന്തുക്കളുടെ ആവാസസ്ഥലം കൂടിയാണ് ഇത്. കോഴിക്കോട് ജില്ലയിലെ പ്രധാന പാടശേഖരമായ കരുവോട്-കണ്ടം ചിറ നിലനിർത്തുന്നതിൽ മലയ്ക്കുള്ള പ്രധാന്യം വളരെ വലുതാണ്. പുറക്കാമല .ജൈവ വൈവിധ്യങ്ങൾ നിലനിർത്തി കൊണ്ടു തന്നെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ചെടുത്താൽ കേരള സർക്കാരിനും പരിസരവാസികൾക്കും ഗുണകരമായിരിക്കും. പാറനശിക്കാൻ ഇട വന്നാൽ പരിസ്ഥിതിക്ക് വൻകോട്ടമാണ് ഉണ്ടാവാൻ പോകുന്നത്. പരിസ്ഥിതി പഠനം നടത്താൻ അധികാരികൾ തയ്യറാകണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം സതീശൻ, മേഖലാ പ്രസിഡണ്ട് ബാലകൃഷ്ണൻ, എം. വിജയൻ ,സദാനന്ദൻ മാരാത്ത്, ആർ.വി. അബ്ദുറഹിമാൻ ,ആർ .രാജീവൻ, പി .കെ. ശങ്കരൻ ,എൻ .സുധാകരൻ, വി.എം. നാരായണൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.