Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളജ്: ഏഴാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം

03 Nov 2024 07:27 IST

CN Remya

Share News :

കോട്ടയം: ഏഴാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയമാക്കി കോട്ടയം മെഡിക്കൽ കോളജ്.  ഇതോടെ സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജുകളിലെ പത്താമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയായി. മൂന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് നടന്നത്.

കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതര കരൾരോഗം ബാധിച്ച മാവേലിക്കര സ്വദേശി 57 വയസ്സുകാരനാണ് കഴിഞ്ഞദിവസം കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ മകൻ മൂന്നാംവർഷ ബി.കോം. വിദ്യാർഥിയായ 20 വയസ്സുകാരനാണ് കരൾ പകുത്തുനൽകിയത്. മെഡിക്കൽ കോളജുകളിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ കരൾ പകുത്തുനൽകിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി കൂടിയാണ് ഇദ്ദേഹം. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

കോട്ടയത്ത് സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവും തിരുവനന്തപുരത്ത് സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജനുമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. രണ്ട് മെഡിക്കൽ കോളജുകളിലെയും ആരോഗ്യ പ്രവർത്തകരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു.

Follow us on :

More in Related News