Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2024 20:15 IST
Share News :
കൊല്ലം : കൊല്ലത്തെ ചീന കൊട്ടാരത്തിൻ്റെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വളരെ പരിതാപകരമായ അവസ്ഥയിലാണ് ഒരു കാലത്ത് വാസ്തുവിദ്യ കൊണ്ട് അദ്ഭുതപ്പെടുത്തിയ കെട്ടിടം ഇന്ന് നിലനിൽകുന്നത്.
തിരുവിതാംകൂർ റെയിൽവേ ചരിത്രത്തിൻ്റെയും , കേരളം രൂപം കൊണ്ടപ്പോൾ നടന്ന പ്രധാന സംഭവങ്ങൾക്കും സാക്ഷി ആയ നിർമ്മിതിയാണ് കാട് കയറി ഇങ്ങനെ നശിക്കുന്നത് . കൊല്ലത്തിൻ്റെയും ചിന്നക്കടയുടെയും ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഈ കൊട്ടാരം ഇനി എങ്കിലും സംരക്ഷിക്കപെടേണ്ടതുണ്ട് .
ചിന്നക്കട റെയിൽവേ ഓവർബ്രിഡ്ജിനോട് ചേർന്ന് കാണുന്ന ചൈനീസ് മാതൃകയിലുള്ള
നിർമ്മിതി ആയതുകൊണ്ടാണ്
ചീനക്കൊട്ടാരം എന്ന നാമം വീണുകിട്ടിയത് .
ആദ്യകാലത്ത് മഹാരാജാവും പരിവാരങ്ങളും
ചാക്കയിൽനിന്ന് വള്ളത്തിൽ കല്ലുപാലക്കടവിൽ ഇറങ്ങി
കൊല്ലത്തുനിന്നാണ് മദിരാശിക്ക് ട്രെയിനിൽ പൊയ്ക്കൊണ്ടിരുന്നത്.
രാജാവിനും കൂട്ടർക്കും വിശ്രമിക്കാനും താമസിക്കാനും വേണ്ടി
നിർമ്മിച്ചതാണ് ചീനക്കൊട്ടാരം.
ഇരുനില കെട്ടിടം ആണെന്ന് നമുക്ക് തോന്നുമെങ്കിലും ശരിക്കും ഇതിന് ഒരു നില മാത്രമേയുള്ളൂ. വഞ്ചിവീട് മാതൃകയിലുള്ള കൊട്ടാരം എന്നാണ് വിശേഷിപ്പിക്കുന്നത്.
ഏഴ്മുറികൾ ഉള്ളതാണ് കൊട്ടാരം. മുൻവശത്ത് ഒരു വരാന്തയും ഉണ്ടായിരുന്നു. ഇപ്പോൾ കാണുന്ന ചിന്നക്കട ഓവർബ്രിഡ്ജിന് അഭിമുഖമായിട്ടായിരുന്നു കൊട്ടാരം നിർമ്മിച്ചത്.
ഗോത്തിക് രീതിയിലേ ആർച്ച് ജനാലകളും അതിൽ സ്റ്റൈയിൻഡ് ഗ്ലാസ് മ്യൂറൽ പെയിന്റിംഗ്‌സും ഉണ്ടായിരുന്നു. വെനീസ് തറയോടുകൾ പാകിയ പ്രതലമായിരുന്നു എല്ലാ മുറികളും. ഉത്തരമാകട്ടെ തടിയിൽ കൊത്തുപണികൾ ചെയ്ത് വേതാളം താങ്ങി നിർത്തുന്ന മാതൃകയിൽ സപ്പോർട്ട് കൊടുത്തിരുന്നു.
തിരുവിതാംകൂർ രാജചിഹ്നമായ ശഖ്ചിഹ്നം
കൊട്ടാരത്തിന്റെ നാലുഭാഗത്തും ഭിത്തിയിൽ ഇപ്പോഴും പതിച്ചിട്ടുണ്ട്. നടുത്തളത്തിലെ സ്വീകരണമുറിക്ക് സീലിങ് ഉണ്ടായിരുന്നില്ല. താഴെ നിന്ന് നോക്കിയാൽ മുകളിൽ പാകിയ ചില്ലിട്ട ഓട് വഴി നീലാകാശം കാണാൻ കഴിയുമായിരുന്നു, അതുകൊണ്ടുതന്നെ ഓരോ മുറിയും പ്രകാശമാനായിരുന്നു.
രാജഭരണത്തിന്റെ അവസാനത്തോടുകൂടി സമൂലമായ മാറ്റത്തിന് വിധേയമായിട്ടുണ്ട് ചീന കൊട്ടാരം.ഹെറിറ്റേജ് ഓടുകൾ മാറ്റി ഒരു ഭാഗം ഷീറ്റ് മേഞ്ഞു, മറ്റിടങ്ങളിൽ സാധാരണ ഓടും പതിച്ചു .
കൊട്ടാരത്തിന്റെ ഒരു കഷണം മാത്രമേ ഇപ്പോൾ പുറത്തു കാണാനുള്ളൂ. ബാക്കി മുഴുവൻ പാഴ്ചെടികളും വള്ളിപടർപ്പുകളും കൊണ്ട് മൂടിപ്പോയി, ഇഴ ജന്തുക്കളുടെയും, തെരുവ് നായ്ക്കളുടെയും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ചെങ്കൽ കൊട്ടാരം.
Follow us on :
More in Related News
Please select your location.