Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2025 16:22 IST
Share News :
മലപ്പുറം : കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനും മാലിന്യ സംസ്‌കരണ- പരിസര ശുചിത്വ അവബോധം വളർത്തുന്നതിനും ഗ്രീൻ എ.ബി.സി.ക്ക് ജില്ലയിൽ തുടക്കമായി.
ജില്ലാ ശുചിത്വ മിഷനും ഗ്രീൻ വേംസും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തേഞ്ഞിപ്പലം എ.യു.പി. സ്കൂളിൽ ഹെഡ്മാസ്റ്റർ ശശി ഭൂഷൻ നിർവഹിച്ചു. കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനും മാലിന്യ സംസ്‌കരണ- പരിസര ശുചിത്വ വിഷയങ്ങളില്‍ ശരിയായ ബോധ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികളിലൂടെയും അതുവഴി കുടുംബങ്ങളിലേക്കും പൊതുശുചിത്വത്തിന്റെ ശരിയായ മൂല്യം വളർത്തിയെടുക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ സഹജീവികളെ എങ്ങനെ ബാധിക്കുന്നു, ശരിയായ മാലിന്യ സംസ്കരണം എങ്ങനെ നടത്താം തുടങ്ങിയ വിഷയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. വരുംദിവസങ്ങളിൽ ജില്ലയിലെ എല്ലാ സ്കൂളുകളിലും പദ്ധതി നടപ്പാക്കും.
ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ. സിറാജുദ്ദീൻ, ഗ്രീൻ വേംസ് സോഷ്യൽ ഇംപാക്ട് കോർഡിനേറ്റർ ഏബൽ, ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡനേറ്റർ (ഐ.ഇ.സി) അമൽ പ്രസാദ്, പ്രോജക്ട് കോർഡിനേറ്റർമാരായ രഞ്ജിത, ശ്വേത, മുക്താർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.