Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 19:57 IST
Share News :
കോട്ടയം: ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പൊലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെന്റ് ചെയ്ത നടപടിക്ക് സ്റ്റേ. 25 ന് വിശദമായ വാദം കേള്‍ക്കുന്നത് വരെ തത് സ്ഥിതി തുടരും. അന്ത്യോക്യാ പാത്രിയർക്കീസ് ബാവ പഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ വെള്ളിയാഴ്ച പുറപ്പെടുവിച്ച കൽപ്പനയാണ് കോടതി സ്റ്റേ ചെയ്തത്. കോട്ടയം മുൻസിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. 25 ന് വിശദമായ വാദം കേള്‍ക്കുന്നത് വരെ തത് സ്ഥിതി തുടരാനും നിർദേശമുണ്ട്. മെത്രാപ്പൊലീത്തയെ അനുകൂലിക്കുന്നവർ നല്‍കിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്.
സസ്പെൻഷനില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സമുദായ മെത്രാപ്പോലീത്തയെ അനുകൂലിച്ച് വിശ്വാസികൾ സഭാ ആസ്ഥാനമായ ചിങ്ങവനത്ത് തടിച്ച് കൂടി. സസ്പെൻഡ് ചെയ്ത ഉത്തരവും പാത്രിയാർക്കീസ് ബാവയുടെ ചിത്രവും കത്തിക്കുകയും ചെയ്തിരുന്നു. സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാവക്ക് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ നടപടി പിൻവലിച്ചില്ലെന്നും സമുദായ മെത്രാപ്പോലീത്തയെ അനുകൂലിക്കുന്നവർ പറഞ്ഞു. സസ്പെൻഷൻ നടപടിയില്‍ പ്രതിഷേധിച്ച് അന്ത്യോക്യാ പാത്രിയാക്കീസ് ബന്ധത്തിന്റെ പതാക അഴിച്ചുമാറ്റി. പകരം ക്നാനായ സമുദായ പതാക ഉയർത്തുകയും ചെയ്തു.സസ്പെൻഷൻ നടപടി അംഗീകരിക്കില്ലന്നും ബാവയുടെ നടപടിയെ ക്നാനായ സമുദായം പുച്ഛിച്ചു തള്ളുന്നുവെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
പാത്രിയാർക്കീസ് ബാവയുടെ കൽപന ഭരണഘടനാ വിരുദ്ധമാണ് എന്നവർ പറഞ്ഞു.
21 ന് അസോസിയേഷൻ യോഗം ചേർന്ന് ഭാവി നടപടികൾ സ്വീകരിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
അമേരിക്കയില്‍ ക്‌നാനായ വിഭാഗത്തിന്റെ പള്ളികളില്‍ ഓർത്തഡോക്‌സ് വിഭാഗം പ്രാർത്ഥന നടത്തി, ഓർത്തഡോക്‌സ് സഭാ അധ്യക്ഷനടക്കമുള്ളവർക്ക് ക്‌നാനായ സമുദായംഗങ്ങള്‍ സ്വീകരണം നല്‍കി തുടങ്ങി 15 ഇന കാരണങ്ങളാണ് സസ്‌പെൻഷനിലേക്ക് നയിച്ചത്.
Follow us on :
Tags:
More in Related News
Please select your location.