Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാജ ആര്‍.സി നിര്‍മ്മാണ കേസ് മന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം മുസ്‌ലിം യൂത്ത്‌ലീഗ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ചു.

15 Jul 2024 21:10 IST

Jithu Vijay

Share News :

തിരൂരങ്ങാടി : വ്യാജ ആര്‍.സി നിര്‍മ്മാണ കേസ് മന്ത്രി ഇടപെട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആരോപിച്ചു. കേസിലെ പ്രധാന പ്രതിയായി റിമാന്റില്‍ കഴിയുന്ന നിസാറിന്റെ സഹായി മുഖേനയാണ് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നത്. ഇടത് ഉദ്യോഗസ്ഥ സംഘടനയുടെ പ്രതിനിധികളായ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തുന്നത് തടയാനാണ് ജില്ലയില്‍ നിന്നുള്ള മന്ത്രി ശ്രമിക്കുന്നത്. ഉള്ളണത്ത് നിന്നും പിടിയിലായ പ്രതിയുടെ മൊഴിയില്‍ വ്യാജ ആര്‍.സി നിര്‍മ്മാണത്തിന് അദ്ധേഹത്തെ സഹായിച്ച ഉദ്യോഗസ്ഥരുടെ പേരും അവര്‍ക്ക് കൈമാറിയ തുകയും പറയുന്നുണ്ട്. ഇയാള്‍ അറസ്റ്റിലായി ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് എത്താതത് മന്ത്രിയുടെ ഇടപെടല്‍ മൂലമാണെന്നും യൂത്ത്‌ലീഗ് ആരോപിച്ചു. 


ഉദ്യോഗസ്ഥരല്ലാത്ത മൂന്ന് പേരില്‍ മാത്രം പ്രതികളാക്കി കേസ് ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനെതിരെ മുസ്്ലിം യൂത്ത്‌ലീഗ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടീയിച്ച് പ്രതിഷേധിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് സമരത്തെ തുടര്‍ന്ന് 829 എഫ്.ഐ.ആര്‍ നമ്പറായി രജിസ്റ്റര്‍ ചെയ്ത വ്യാജ ആര്‍.സി നിര്‍മ്മാണ കേസിലെ പ്രതികളായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നവര്‍ താനൂര്‍ ഡി.വൈ.എസ്.പി ഓഫീസിലോ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ അറിയിക്കണമെന്ന സന്ദേശത്തോടെയും രേഖാ ചിത്രത്തോടയുമാണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. 


തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍, ചെമ്മാട് മിനി സിവില്‍ സ്റ്റേഷന്‍, തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് എന്നിവിടങ്ങളിലാണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചത്.  ഉച്ചക്ക് മൂന്ന് മണിയോടെയാണ് യൂത്ത്‌ലീഗ് ഭാരവാഹികളുടെ നേതൃത്വത്തില്‍ വ്യത്യസ്ത പ്രതിഷേധം നടന്നത്. ലുക്ക് ഔട്ട് നോട്ടീസ് പതിക്കല്‍ മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. കേസന്വേഷണത്തിന്റെ ചുമതലയുള്ള തിരൂരങ്ങാടി എസ്.എച്ച്.ഓയുമായി യൂത്ത്‌ലീഗ് ഭാരവാഹികള്‍ ചര്‍ച്ചയും നടത്തി. പ്രതിഷേധത്തിന് മണ്ഡലം ഭാരവാഹികളായ ഉസ്മാന്‍ കാച്ചടി, സി.കെ മുനീര്‍, റിയാസ് തോട്ടുങ്ങല്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, ബാപ്പുട്ടി ചെമ്മാട് നേതൃത്വം നല്‍കി.

Follow us on :

More in Related News