Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊയ്യയിലെ ശുചി മുറി മാലിന്യ നിക്ഷേപം ജില്ലാ പഞ്ചായത്ത് മെമ്പറുടെ നിരാഹാരം തുടങ്ങി.

04 Oct 2024 14:47 IST

Basheer Puthukkudi

Share News :

കുന്ദമംഗലം | പിലാശ്ശേരി പൊയ്യയിൽ ജലസോ ത്രസുകളിൽ സ്ഥിരമായി ശുചി മുറി മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധർക്കെതിരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ പൊയ്യയിൽ രാവിലെ പത്ത് മുതൽ അനിശ്ചിതകാല നിരാഹാരം സമരം തുടങ്ങി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ലീന വാസുദേവൻ, ബ്ലോക്ക് മെമ്പർ ബാബു നെല്ലൂളി,സി വി ഷംജിത്ത്, എം പി കേളുക്കുട്ടി,എം ബാബുമോൻ, കായക്കൽ അഷ്റഫ് സംസാരിച്ചു

 ഒരാഴ്ച്ചക്കുള്ളിൽ അഞ്ചിലേറെ തവണയാണ് ഈ ഭാഗത്ത് തോട്ടിലും, വയലിലും, റോഡിന് സമീപവും കക്കൂസ് മാലിന്യം തള്ളിയത്, രാത്രിയുടെ മറവിൽ മാലിന്യം വാഹനത്തിൽ കൊണ്ട് വന്ന് ഒഴുക്കുന്നവരെ പിടികൂടാൻ പ്രദേശത്തെ കീർത്തി റസിഡൻസിൻ്റെ നേതൃത്വത്തിൽ എം എൽ എ, പോലീസ്, ജനപ്രതിനിധികൾ, വിവിധ കക്ഷി പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തി സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ ജാഗ്രതയോടെ കാത്തിരിക്കുന്നതിനിടയിലാണ് വീണ്ടും മാലിന്യം നിഷേപം തുടരുന്നത്, ജനങ്ങൾക്ക് ദുരിതമായ മാലിന്യം നിക്ഷേപകരെ കണ്ടത്താൻ ബന്ധപ്പെട്ടവർ നടപടി ശക്തമാക്കുന്നില്ലന്ന് ആരോപിച്ചാണ് ജില്ലാ പഞ്ചായത്ത് മെമ്പർ നിരാഹാരം ആരംഭിച്ചത്.

Follow us on :

More in Related News