Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 21:17 IST
Share News :
വൈക്കം: കേരളത്തിൽ അനുവദിക്കുവാൻ തീരുമാനിച്ചിരിക്കുന്ന എയിംസ് വെള്ളൂരിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകിയ കൂട്ടായ്മ സംഘടിപ്പിക്കുവാൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. എയിംസിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകുവാൻ എച്ച്.എൻ.എൽ വക സ്ഥലം സർക്കാർ കൈവശം ഉള്ളതും റയിൽവെ, മൂവാറ്റുപുഴയാർ,എയർപോർട്ട് എന്നിവ സമീപത്ത് ഉള്ളതിനാലും സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമായ സ്ഥലം വെള്ളൂർ ആണെന്ന് ഐ.എൻ.ടി.യു സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് കോൺഗ്രസ് ഭവനിൽ ചേർന്ന
ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു, ഐഎൻടിയുസി സംസ്ഥാന ഭാരവാഹികളായ അനിയൻ മാത്യു,പി.വി. പ്രസാദ് , എം.വി. മനോജ്, നന്തിയോട് ബഷീർ,എം.എൻ. ദിവാകരൻ നായർ, സോജി മാടപ്പള്ളി,ജില്ലാ ഭാരവാഹികളായ വി.ടി. ജെയിംസ്, എസ്.എസ്. മുരളി, കെ.പി. ജോസ്, സുജിത് സുരേന്ദ്രൻ, സഖറിയാസ് സേവ്യർ, അഡ്വ പി.വി.സുരേന്ദ്രൻ ,എം.ആർ. ഷാജി, പി.ആർ. രാജീവ്, ശ്രീദേവി അനുരുദ്ധൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജനകീയ കൂട്ടായ്മയുടെ വിജയത്തിനായുള്ള സ്വാഗത സംഘംയോഗം ജൂലൈ 7 ന് തലയോലപ്പറമ്പ് ഗവ. യു.പി. സ്കൂളിൽ ചേരുന്നതിനും യോഗം തീരുമാനിച്ചു..
Follow us on :
Tags:
More in Related News
Please select your location.