Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 17:41 IST
Share News :
തിരൂരങ്ങാടി : വാർത്ത നൽകിയതിന്റെ പേരിൽ സിറാജ് ദിനപത്രത്തിന്റെ ലേഖൻ ഹമീദ് തിരൂരങ്ങാടിയെ സാമൂഹ്യമാധ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ തിരൂരങ്ങാടി നഗരസഭാ ആരോഗ്യചെയർമാൻ സി.പി. ഇസ്മായീലിന്റെ നടപടിയിൽ തിരൂരങ്ങാടി പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു.
നഗരസഭയിലെ മാലിന്യങ്ങൾ വെഞ്ചാലിയിൽ കൂട്ടിയിട്ട സംഭവത്തിലും ഇതുസംബന്ധിച്ച് നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ ബഹളവും വാർത്ത വന്നതിലാണ് ആരോഗ്യചെയർമാൻ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ്കുട്ടിക്കും മുസ്ലിംലീഗ് മുനിസിപ്പൽ കമ്മറ്റിക്കും പ്രസ്‌ക്ലബ്ബ് പരാതി നൽകി.
മാധ്യപ്രവർത്തകരെ ഭീഷണിപ്പെടുത്തി നഗരസഭയിലെ ഭരണപരാജയം മറച്ചുപിടിക്കാനാണ് ആരോഗ്യചെയർമാൻ ശ്രമിക്കുന്നതെന്ന് പ്രസ്‌ക്ലബ്ബ് കുറ്റപ്പെടുത്തി. മാധ്യപ്രവർത്തകരെ ഭീഷണിപ്പെടുത്തി വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ഇല്ലാതാക്കാമെന്ന് കരുതേണ്ടതില്ലെന്നും പ്രസ്‌ക്ലബ്ബ് പ്രസ്താവനയിൽ പറഞ്ഞു.
പ്രസിഡന്റ് യു.എ. റസാഖ് അധ്യക്ഷത വഹിച്ചു. പ്രകാശ് പോക്കാട്ട്, ഷനീബ് മൂഴിക്കൽ, ഹമീദ് തിരൂരങ്ങാടി, മുഷ്താഖ് കൊടിഞ്ഞി, മൻസൂറലി ചെമ്മാട്, രജസ്ഖാൻ മാളിയാട്ട്, അനസ് കരിപറമ്പ്, സമീർ മേലേവീട്ടിൽ, പ്രശാന്ത്,
അഷ്‌റഫ് തച്ചറപ്പടിക്കൽ, നിഷാദ് കവറൊടി, ബാലകൃഷ്‌ണന്‍ പരപ്പനങ്ങാടി, ഫായിസ് തിരൂരങ്ങാടി, ഇഖ്ബാൽ പാലത്തിങ്ങൽ, മുസ്തഫ ചെറുമുക്ക്, കെ.എം. ഗഫൂർ, തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.