Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2025 19:05 IST
Share News :
കുന്ദമംഗലം: കഴിഞ്ഞ ഒൻപതരവർഷംകൊണ്ട് കേരളം കൈവരിച്ചത് സമാനതകളില്ലാത്ത വികസനനേട്ടങ്ങളാണെന്ന് സി.പി.ഐ.എം ജില്ല സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു. കിഫ്ബി ഫണ്ടിൽനിന്നും തൊണ്ണൂറായിരത്തി അറുപത്തിരണ്ട് കോടിരൂപ ചെലവഴിച്ച് റോഡുകൾ, പാലങ്ങൾ, പൊതുവിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയെല്ലാം മെച്ചപ്പെടുത്തി. കേരളം സ്വന്തംനിലയ്ക്കാണ് ഇത് സാധ്യമാക്കിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വലിയ നേട്ടവും മാതൃകയുമാണ്. കേന്ദ്രത്തിൽനിന്നും ലഭിക്കേണ്ട പതിനായിരക്കണക്കിന് കോടിരൂപയുടെ ഫണ്ടുകൾ തടഞ്ഞുവെക്കുമ്പോഴും ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് ഒരു മുടക്കവും കേരളസർക്കാർ വരുത്തിയിട്ടില്ല അതിന്റെ ഗുണങ്ങൾ എല്ലാപഞ്ചായത്തിലും കിട്ടിയിട്ടുണ്ട്. ക്ഷേമ പെൻഷൻ മുടങ്ങാത്ത, പവർകട്ട് ഇല്ലാത്ത ഒൻപതര വർഷങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി. അഡ്വ. പി.ടി.എ റഹീം എം.എൽ എ , എം.കെ മോഹൻദാസ്, ജനാർദ്ദനൻ കളരിക്കണ്ടി, മെഹബൂബ് കുറ്റിക്കാട്ടൂർ, കേളൻ നെല്ലിക്കോട്, എം സബീഷ്, പി.പി ഷിനിൽ എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.