Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

പുന്നയൂര്‍ക്കുളം പരൂർ സെവന്‍സ് ഗ്രൂപ്പ് നിർധന കുടുംബത്തിന് നിര്‍മ്മിച്ച്‌ നല്കുന്ന വീടിന്റെ താക്കോല്‍ ദാനവും വസ്തുവിന്റെ ആധാര കൈമാറ്റവും ബുധനാഴ്ച്ച

രാവിലെ 9-ന് ഗുരുവായൂർ എസിപി ടി.എസ്.സിനോജ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രദേശത്തെ ഒരു വീട്ടമ്മ സൗജന്യമായി നല്‍കിയ 5 സെന്റ് ഭൂമിയിലാണ് 17.5 ലക്ഷം ചെലവില്‍ 1000 ചതുരശ്ര അടി വിസ്തൃതിയല്‍ വീട് നിര്‍മിച്ചിട്ടുള്ളത്.കുടുംബനാഥന്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്.വാടക ക്വാര്‍ട്ടേഴ്‌സിലാണ് 3 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.ഈ വര്‍ഷം രണ്ടാമത്തെ വീടാണ് സെവൻസ് ഗ്രൂപ്പ് കൈമാറുന്നത്

ഗണേശ മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചെറുതും വലുതുമായ മുന്നൂറില്‍പരം ഗണേശവിഗ്രഹങ്ങള്‍ ചാവക്കാട് ദ്വാരക വിനായക തീരത്ത് കടലില്‍ നിമഞ്ജനം ചെയ്തു

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആഘോഷിച്ച ഗണേശോത്സവത്തിൽ നാടിൻറെ നാനാദിക്കുകളിൽ നിന്നും ജനം ഒഴുകിയെത്തി.ദ്വാരക കടൽ തീരത്ത് വിശ്വാസികൾ അലകടലാക്കി.വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹ ഘോഷയാത്രകൾ ഗുരുവായൂർ കിഴക്കേ നടയിൽ എത്തി ചേർന്നതിന് ശേഷം ഉച്ച തിരിഞ്ഞു ഗുരുവായൂരിലെ പ്രധാന ഗണേശ വിഗ്രഹത്തോടപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ചാവക്കാട് വിനായക തീരത്തെത്തി

പുന്നയൂര്‍ കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്ര പരിസരത്ത് വാതക ശ്മശാനം നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്നും പഞ്ചായത്ത് പിന്‍മാറണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു

ഇതുമായി മുന്നോട്ടുപോകുന്ന പക്ഷം പഞ്ചായത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും,പഞ്ചവടി ബീച്ചിലെ പഞ്ചായത്ത് ഭൂമിയില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുകയാണ് വേണ്ടതെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ക്ഷേത്രസമിതി ചെയര്‍മാന്‍ മനോജ് കുരഞ്ഞിയൂര്‍,പ്രസിഡന്റ് സി.കെ.വിനോദ് എടക്കര,ജനറൽ സെക്രട്ടറി കെ.ആര്‍.അനീഷ് പുന്നയൂർ,ജോയിന്റ് സെക്രട്ടറി ശ്രീനിവാസന്‍ വൈലത്തൂർ,കോമരം എ.വേലായുധകുമാര്‍ വാഴപ്പുള്ളി എന്നിവര്‍ പങ്കെടുത്തു.

ജീവ ഗുരുവായൂർ കനോലികനാൽ സംരക്ഷണ യാത്ര സംഘടിപ്പിച്ചു

ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു.ചാവക്കാട് വഞ്ചിക്കടവിൽ നിന്നും മുപ്പതിലധികം യാത്രികരുമായി പുറപ്പെട്ട വഞ്ചിയാത്ര കനോലി കനാലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച്‌ പെരുമ്പടപ്പ് തിരിച്ച് ചാവക്കാട് സമാപിച്ചു.പൊന്നാനി വരെ പോയി തിരിച്ച് ചാവക്കാട് വരാനായിരുന്നു പ്ലാൻ.പക്ഷെ മരം വീണ് തടസ്സമായതിനെ തുടർന്ന് പെരുമ്പടപ്പ് വരെ പോകാനായുള്ളു.ജീവ ഗുരുവായൂർ പ്രസിഡന്റ് പി.ഐ.സൈമൺ അധ്യക്ഷത വഹിച്ചു.ഡോ.പി.എ.രാധാകൃഷ്ണൻ കനോലി കനാലിൻ്റെ ഉദ്ഭവവും,നിലനിൽക്കേണ്ടതിൻ്റെ ആവശ്യകതയും വിവരിച്ചു.അഡ്വ.രവി ചങ്കത്ത് ആമുഖ പ്രഭാഷണം നടത്തി

നഗരസഭ മാസ്റ്റര്‍ പ്ലാനിലെ അപാകത മൂലം വീടുപണി നടത്താനാവാതെ ദുരിതത്തിലായി ചാവക്കാട് നഗരസഭ കൗണ്‍സിലറുടെ കുടുംബം

ചാവക്കാട് നഗരസഭ 32-ാം വാര്‍ഡ് കൗണ്‍സിലറായ പേള ഷാഹിദയും,കുടുംബവുമാണ് മാസ്റ്റര്‍ പ്ലാനിലെ അപാകതമൂലം വീടുവക്കാനാവാതെ പ്രതിസന്ധിയിലായത്.വര്‍ഷങ്ങളായി ഷാഹിദയും കുടുംബവും താമസിക്കുന്ന വീട് സ്ഥിതി ചെയ്യുന്ന സ്ഥലം 2022-ല്‍ പ്രസിദ്ധീകരിച്ച നഗസഭ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഫ്‌ളോറി കള്‍ച്ചര്‍ ആന്‍ഡ് അക്വാ കള്‍ച്ചറില്‍ ഉള്‍പ്പെട്ടതാണ് വിനയായത്.ഷാഹിദയുടെ ഭര്‍ത്താവും,മത്സ്യത്തൊഴിലാളിയുമായ പേള ഷാഹു പി.എം.എ.വൈ. പദ്ധതി പ്രകാരം വീടുപണിയാനുള്ള അനുമതിക്കായി നഗരസഭയെ സമീപിച്ചപ്പോഴാണ് ഇവര്‍ താമസിക്കുന്ന ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നറിയുന്നത്

പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭദ്രകാളിക്ക് ദേശഗുരുതിയും,പൂമൂടലും,ഭഗവതി കളവും ഭക്തിസാന്ദ്രമായി

ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു.പ്രശസ്ത കളം പാട്ട് കലാകാരൻ അടാട്ട് പീതാംബരൻ ആൻഡ് പാർട്ടിയുടെ കാർമ്മികത്വത്തിൽ ഭഗവതി കളവും,കളംപാട്ടും,ദേവിദർശനവും ഉണ്ടായിരുന്നു.ജ്യോത്സ്യ വിധിപ്രകാരം കഴിഞ്ഞ മെയ് പത്തിനാണ് ഭദ്രകാളിക്ക് ശ്രീകോവിൽ പണിത് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതരിപ്പാട് പ്രതിഷ്ഠ നടത്തിയത്.പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യക്ഷേത്ര നിർമ്മാണ യഞ്ജം ആരംഭിച്ച് കാൽ നൂറ്റാണ്ടു പിന്നിട്ടു.തിടപ്പിള്ളിയുടെയും ചുറ്റമ്പലത്തിൻ്റെയും പണി പുരോഗമിച്ചു വരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു