Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ പുതുക്കാട് ജനസഭ സംഘടിപ്പിച്ചു

23 Mar 2025 17:19 IST

ENLIGHT REPORTER KODAKARA

Share News :

പുതുക്കാട്:

 സമൂഹത്തിൽ വർദ്ധിച്ചുവരുന്ന രാസ ലഹരി ഉൾപ്പെടെയുള്ള മാരക വിപത്തുകൾക്കെതിരെ, ബോധവൽക്കരണവും പ്രതിരോധവും തീർക്കുന്നതിനായി കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ ജനസഭ ചേർന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ജനസഭ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ്, ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി സുഭാഷ്, എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് മാരായ ഇ കെ അനൂപ്, എൻ മനോജ്, കലാപ്രിയ സുരേഷ്, കെ രാജേശ്വരി, സുന്ദരി മോഹൻദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സിപിഐഎം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, പി കെ ശേഖരൻ, സുധൻ കാരയിൽ, അബ്ദുട്ടി ഹാജി, രാഘവൻ മുളങ്ങാടൻ, ഡേവിസ് വില്ലേടുത്തുകാരൻ, യുവജന സംഘടന പ്രതിനിധികളായ കെ എസ് റോസൽ രാജ്, വി എൻ അനീഷ്, പ്രജ്യോതി നികേതൻ പ്രിൻസിപ്പൽ ഡോ ബിനു പി ചാക്കോ, ലൈബ്രറി കൗൺസിൽ പ്രതിനിധി പി തങ്കം ടീച്ചർ, പിടിഎ പ്രതിനിധി സുനിൽ കൈതവളപ്പിൽ, വിദ്യാർത്ഥി പ്രതിനിധി കുമാരി സൂര്യ തുടങ്ങിയവർ സംസാരിച്ചു. കരാട്ടെ ട്രെയിനർ കുമാരി പവന ഇവോക്ക് അക്കാദമി രൂപംകൊടുത്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് വിവരിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ സ്വാഗതവും കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിനേഷ് പി നന്ദിയും പ്രകാശിപ്പിച്ചു. മണ്ഡലത്തിൽ വിപുലമായ രീതിയിൽ പ്രവർത്തനങ്ങൾ ജനസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. കെ കെ രാമചന്ദ്രൻ എംഎൽഎ ചെയർമാനും, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ കൺവീനറുമായി 251അംഗ മണ്ഡലംതല ജനറൽ കമ്മിറ്റി തിരഞ്ഞെടുത്തു. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും ജാഗ്രത സമിതികൾ രൂപീകരിച്ച് ലഹരിക്കെതിരെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വിപുലമായ തുടർപ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെയും, സംഘടനകളുടെയും സഹകരണത്തോടെ ജനകീയ പങ്കാളിത്തത്തോടെ ലഹരിക്കെതിരായി സംഘടിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. എല്ലാ വിദ്യാലയങ്ങളിലും ലഹരിക്കെതിരെ വിപുലമായ രീതിയിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

Follow us on :

More in Related News